മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റുള്ളവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുക

ഇന്‍ഡ്യയിലെ ബാങ്കുകള്‍ക്ക് വിജയ് മാല്യ Rs 9,000 കോടിയിലധികം പണം കൊടുക്കാനുണ്ട്. അയാള്‍ ഒളിച്ചോടുകയും ബ്രിട്ടണില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അയാള്‍ എന്ന് തിരിച്ച് വരുമെന്ന് നമുക്ക് അറിയില്ല. അതോ ഇനി ഒരിക്കലും തിരിച്ച് വരാതിരിക്കാനും സാദ്ധ്യതയുണ്ട്.

എന്നാല്‍ അയാള്‍ ഒറ്റക്കല്ല. SBI, കാനറാ ബാങ്ക് ഉള്‍പ്പടെ ഇന്‍ഡ്യയിലെ പൊതു മേഖലയിലെ ബാങ്കുകള്‍ക്ക് 4.8 ലക്ഷം കോടി രൂപ കൊടുക്കാനുള്ള 44 കമ്പനികള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്.

താങ്കളും ഞാനുമുള്‍പ്പടെ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യര്‍ക്ക് ഒരു ബാങ്ക് ലോണ്‍ കിട്ടാന്‍ സകലയിടത്തും ഓടേണ്ടിവരുന്നു. നാം കടം തിരിച്ചടക്കാതിരുന്നാലോ നമ്മേ അവര്‍ അതിന് ഉത്തരവാദികളാക്കും ആക്കും.

മാല്യയേയും ഉത്തരവാദിയാക്കണം. ആ 44 കമ്പനികളേയും ഉത്തരവാദികളാക്കണം. കോര്‍പ്പറേറ്റുകളുടെ തെറ്റിന് എന്തിന് നികുതിദായകര്‍ പിഴയടക്കണം?

ഇന്‍ഡ്യ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഇന്‍ഡ്യയിലെ ബാങ്കുകളില്‍ തിരിച്ചടക്കാത്ത ലോണുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. തിരിച്ചടക്കാത്ത ലോണുകളുടെ 73% വും വിജയ് മാല്യ പോലെയുള്ള ഇന്‍ഡ്യയിലെ സമ്പന്നരാണ് എടുത്തിരിക്കുന്നത്.

തിരിച്ചടക്കാത്ത ആ ലോണുകളില്‍ മിക്കതും എഴുതിത്തള്ളുകയാണ് ചെയ്യുക. അവ തിരിച്ച് പിടിക്കുന്നതിന് പകരം നാം മദ്ധ്യവര്‍ഗ്ഗത്തേയും ദരിദ്ര കൃഷിക്കാരേയും പിഴിയുകയാണ്. എന്തുകൊണ്ടാണ് രാജ്യത്തെ സാധാരണക്കാരായ മനുഷ്യര്‍ കഷ്ടപ്പെടുകയും പണക്കാരനായ വിജയ് മാല്യ പോലുള്ളവര്‍ രക്ഷപെടുകയും ചെയ്യുന്നത്?

വിജയ് മാല്യക്കും കടം തിരിച്ചടക്കാത്ത മറ്റ് 44 കമ്പനികള്‍ക്കെതിരേയും ക്രിമിനല്‍ നടപടി എടുക്കണമെന്ന് ധനകാര്യ മന്ത്രിയോട് ആവശ്യപ്പെടുന്ന ഈ നിവേദനത്തില്‍ ഒപ്പ് വെക്കൂ. രാജ്യത്തെ ചതിക്കുന്നതിന് മുമ്പ് രണ്ടാമതൊരു പ്രാവശ്യം കൂടി കോര്‍പ്പറേറ്റുകളെ ചിന്തിക്കുന്ന തരത്തിലുള്ള ശക്തമായ ഒരു ഉദാഹരണം നമുക്ക് സൃഷ്ടിക്കണം.

#BringBackMallya

നിവേദനത്തില്‍ ഒപ്പുവെക്കുക

— സ്രോതസ്സ് change.org

ഒരു അഭിപ്രായം ഇടൂ