അമേരിക്ക 2015 Q3 ല്‍ 1,361 MW സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

2015 അമേരിക്കയിലെ സൌരോര്‍ജ്ജത്തെ സംബന്ധിച്ചടത്തോളം നല്ല വര്‍ഷമായിരുന്നു എന്ന് തെളിയിക്കുന്ന റിപ്പര്‍ട്ട് പുറത്തുവന്നു. നാലാം പാദത്തിലേക്ക് നല്ല പ്രവചനങ്ങളാണുള്ളത്.

1,361 മെഗാവാട്ടിന്റെ സോളാര്‍ പാനലുകളാണ് അമേരിക്ക മൂന്നാം പാദത്തില്‍ സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association യുടെ U.S. Solar Market Insight Report ഉം പറയുന്നതനുസരിച്ച് Q3 2015 എന്നത് അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായം ഒരു ഗിഗാവാട്ടിലധികം സോളാര്‍ പാനലുകള്‍ സ്ഥാപിച്ച 8 ആമത്തെ പാദമാണ്.

അമേരിക്കയിലെ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, 2010-Q3 2015

2014 നെ അപേക്ഷിച്ച് അമേരിക്കയില്‍ സൌരോര്‍ജ്ജ പാനല്‍ കമ്പോളം 19% അധികം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

റിപ്പോര്‍ട്ടില്‍ നിന്നുള്ള പ്രധാന കാര്യങ്ങള്‍:

  • 1,361 മെഗാവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് കൊണ്ട് ഒരു ഗിഗാവാട്ടിലധികം ശേഷി നല്‍കിയ അടുത്തടുത്ത എട്ടാമത്തെ പാദമായിരുന്നു Q3 2015
  • 2015 ലെ ആദ്യത്തെ മൂന്ന് പാദങ്ങളില്‍ പുതിയതായി സ്ഥാപിച്ച നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ 30% വന്നത് സൌരോര്‍ജ്ജത്തില്‍ നിന്നായിരുന്നു.
  • Q3 2015 ഓടു കൂടി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളുടെ പകുതിയിലും 50 മെഗാവാട്ടിലധികം വൈദ്യുതി നല്‍കുന്നത് സോളാര്‍ പാനലുകളാണ്.
  • 2014 ന്റെ അവസാനം വരെ പ്രവര്‍ത്തനം തുടങ്ങിയ എല്ലാ സൌരോര്‍ജ്ജനിലയങ്ങളുടെ ശേഷിയേക്കാളും കൂടുതല്‍ ശേഷി ഇപ്പോള്‍ പണിയാന്‍ പോകുന്ന പദ്ധതികള്‍ക്കുണ്ട്. ഇപ്പോള്‍ അമേരിക്ക 18.7 ഗിഗാവാട്ടാണ് സൌരോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തുന്നത്.

— സ്രോതസ്സ് greentechmedia.com By Mike Munsell

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )