ഗൂഗിള്‍ നഴ്സറി സ്കൂള്‍ കുട്ടികളിലും ചാരപ്പണി ചെയ്യുന്നു

ഗൂഗിള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് അതുപയോഗിച്ച് കൂടുതല്‍ ഫലപ്രദമായ പരസ്യ സംവിധാനം രൂപീകരിക്കാന്നു എന്ന കാര്യം മിക്ക ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ശേഖരിക്കുന്ന വിവരങ്ങളുടെ ഭൂരിഭാഗവും വരുന്നത് നഴ്സറിക്കുട്ടികള്‍ മുതല്‍ 12 ആം ക്ലാസ് വരെയുള്ള കുട്ടികളില്‍ ചാരപ്പണി നടത്തിയാണെന്നത് മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്. Electronic Frontier Foundation (EFF) എന്ന ഡിജിറ്റല്‍ അവകാശ സംഘടനയാണ് ഈ ആരോപണം ഉന്നയിക്കുന്നത്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ Federal Trade Commission (FTC) ല്‍ ഒരു പരാതി നല്‍കി. ഗൂഗിളിന്റെ Chromebook ലാപ്ടോപ്പ് ഉപയോഗിക്കുന്ന 4 കോടി വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, സ്കൂള്‍ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ ഗൂഗിള്‍ ചാരപ്പണി നടത്തുന്നു.

“തങ്ങളുടെ കുട്ടികളുടെ സ്വകാര്യതയെക്കുറിച്ച് രക്ഷകര്‍ത്താക്കള്‍ക്ക് വലിയ വ്യാകുലതയുണ്ട്. പരസ്യങ്ങള്‍ക്ക് ലക്ഷ്യം കണ്ടെത്താനുള്ള വിവരഖനിയായി തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മാറുന്നതിനോടും അവര്‍ക്ക് താല്‍പ്പര്യമില്ല. ദോഷകരമായ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ശക്തമായ നിയമങ്ങളും മറ്റ് സംവിധാനങ്ങളും വേണമെന്ന് തെളിക്കുന്നതാണ് ഗൂഗിളിനെതിരെയുള്ള ഈ കേസ്,” എന്ന് Parent Coalition for Student Privacy യുടെ Leonie Haimson പറയുന്നു.

Chrome വെബ് ബ്രൌസറിന്റെ Chrome Sync എന്ന സംവിധാനമാണ് വിദ്യാര്‍ത്ഥികളെ പിന്‍തുരാനായി ഗൂഗിള്‍ ഉപയോഗിക്കുന്നത്. അതുപോലെ ഗൂഗിളിന്റെ വിദ്യാഭ്യാസപരമായ അകൌണ്ടുകളില്‍ ലോഗിന്‍ ചെയ്ത വിദ്യാര്‍ത്ഥികളേയും അവര്‍ നിരീക്ഷിക്കുന്നു.

— സ്രോതസ്സ് truthdig.com

https://www.eff.org/document/ftc-complaint-google-education

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )