ഇന്‍ഡ്യയുടേയും അമേരിക്കയുടേയും സൈനിക കൂട്ട് കെട്ട്

സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഒരു കാര്‍ ഇന്‍ഡ്യയും അമേരിക്കയും “തത്വത്തില്‍” അംഗീകാരം കൊടുത്തു. ഇന്‍ഡ്യയുടെ സൈനിക സ്ഥാനത്തില്‍ ദൂരവ്യാപക ഫലമുണ്ടാക്കുന്നതാണ് 2004 ല്‍ തുടങ്ങിയ ഈ പദ്ധതിയുടെ തീരുമാനം. ഒരു ദശാബ്ദത്തോളം UPA സര്‍ക്കാര്‍ അതില്‍ തീരുമാനമൊന്നും എടുത്തിരുന്നില്ല.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി Ash Carter ന്റെ മൂന്ന് ദിവസത്തെ ഇന്‍ഡ്യാ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയായിരുന്നു Logistics Exchange Memorandum of Agreement (LEMOA) എന്ന ഈ കരാര്‍. ചര്‍ച്ചയുടെ അവസാനം കാര്‍ട്ടര്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയുമായും കൂടിക്കാഴ്ചനടത്തി.

LEMOA ന് പുറമേ തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും ശക്തമാക്കാനും പോകുകയാണെന്ന് കാര്‍ട്ടറും Manohar Parrikar പ്രഖ്യാപിച്ചു. ഒരു മാസത്തിനകം, പറ്റുമെങ്കില്‍ ആഴ്ചകള്‍ക്കകം വിശദമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് Parrikar പറഞ്ഞു. [ഓ എന്തൊരു ധൃതി]

Logistics Support Agreement എന്ന് വിളിക്കുന്ന LEMOA യെ കൂടാതെ Communications Interoperability and Security Memorandum of Agreement (CISMOA), Basic Exchange and Cooperation Agreement for Geo-spatial Cooperation (BECA) എന്നീ കരാറുകളും ഒപ്പുവെച്ചു.

— സ്രോതസ്സ് thehindu.com

രക്തദാഹിയായ അമേരിക്കന്‍ സാമ്രാജ്യത്വം പുതിയ കോളനി കണ്ടെത്തി.
സാമ്പത്തിക രംഗവും സൈനിക രംഗവും വിദേശികള്‍ക്ക് തുറന്ന് കൊടുക്കുന്നത് രാജ്യദ്രോഹമാണ്.
എന്തുകൊണ്ടാണ് ഈ രാജ്യത്തിന് ലോകം മൊത്തം 1200 ല്‍ അധികം സൈനിക താവളങ്ങളുണ്ടാകുന്നത്?
യാങ്കികളും അവരുടെ ഇന്‍ഡ്യയിലെ കൂട്ടാളികളും ഇന്‍ഡ്യ വിടുക.
ക്വിറ്റ് ഇന്‍ഡ്യ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )