സര്‍ക്കാര്‍ നടത്തുന്ന യുറേനിയം ഖനിയുടെ സമീപവാസികളായ ഗ്രാമീണര്‍ ഉയര്‍ന്ന തോതിലുള്ള ആണവവികിരണം സഹിക്കുകയും രോഗികളാകുകയും ചെയ്യുന്നു എന്ന Center for Public Integrity ന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയില്‍ മനുഷ്യാവകാശം നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു.
ഖനി നടത്തുന്ന Department of Energy യുടെ തലവനോടും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥനോടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് ഇന്‍ഡ്യന്‍ പാര്‍ളമെന്റ് 1993 ല്‍ സ്ഥാപിച്ച ഡല്‍ഹി ആസ്ഥാനമായുള്ള National Human Rights Commission ഡിസംബര്‍ 16 ന് നടത്തിയ പ്രസ്ഥാവനയില്‍ പറഞ്ഞു. ഇന്‍ഡ്യയിലെ ആണവവ്യവസായത്തെക്കുറിച്ച് Center for Public Integrity നടത്തിയ ഒരു കൂട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയുണ്ടായിരിക്കുന്നത്.
ഝാര്‍ഖണ്ഡിലെ Jadugoda ഖനിയില്‍ നിന്നുള്ള വിഷമാലിന്യ ചോര്‍ച്ചയെക്കുറിച്ചുള്ള ലേഖനങ്ങള്‍ കണ്ടിട്ട് സ്വമേധയാലാണ് അന്വേഷണത്തിന് ഉത്തരവിട്ടത് എന്ന് National Human Rights Commission പറഞ്ഞു. വിഷമാലിന്യ ചോര്‍ച്ച ആ പ്രദേശത്തെ ജനങ്ങളേയും, കന്നുകാലികളേയും, നദിയേയും, കാടുകളേയും, കൃഷിയേയും സാരമായി ബാധിക്കുന്നുണ്ട്.
ജോലിക്കാരുടേയും പ്രാദേശിക ജനത്തിന്റേയും ആരോഗ്യ അവകാശത്തിന് പുറമേ പരിസ്ഥിതി നാശത്തിന്റേയും വളരെ ഗൌരവകരമായ പ്രശ്നമാണിത് എന്ന് Center ന്റെ ലേഖനങ്ങള്‍ കണ്ട ജസ്റ്റീസ് Shri D. Mururgesan പറഞ്ഞു. അദ്ദേഹം മുമ്പ് ഡല്‍ഹി ഹൈകോര്‍ട്ടിന്റെ ചീഫ് ജസ്റ്റീസായി ജോലി ചെയ്തിരുന്നു.
Center ഉം Huffington Post India ഉം ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ ലേഖന പരമ്പര പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് Babha Atomic Research Centre നോടും ഖനനം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ കമ്പനിയോടും അന്തര്‍ ദേശീയ പരിധിയേക്കാള്‍ വളരെ അധികം അളവില്‍ ആണവവികിരണം പൌരന്‍മാരേല്‍ക്കുന്നതിന്റെ ശാസ്ത്രീയമായി കണ്ടെത്തിയ തെളിവുകളെക്കുറിച്ച് അഭിപ്രായം അറിയിക്കാന്‍ അപേക്ഷിച്ചിരുന്നു.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളേക്കുറിച്ചും ആണവവികിരണ തോതിനെക്കുറിച്ചും അവര്‍ മറുപടി പറയാന്‍ തയ്യാറായില്ല.
— സ്രോതസ്സ് publicintegrity.org