2,000 ജനങ്ങളുള്ള ക്യാനഡയിലെ ഒരു ആദ്യ രാഷ്ട്ര സമൂഹത്തില്‍ 11 ആളുകള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് അവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Ontario യിലെ വിദൂരമായ Attawapiskat First Nation വടക്കന്‍ സമൂഹം കഴിഞ്ഞ മാസം 28 പേര് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ക്യാനഡയുടെ 14 ലക്ഷം തദ്ദേശീയ ജനങ്ങള്‍ രാജ്യത്തെ ജനസംഖ്യയുടെ 4% വരും. അവര്‍ കടുത്ത ദാരിദ്ര്യമാണ് സഹിക്കുന്നത്. മറ്റുള്ള ക്യാനഡക്കാരേക്കാള്‍ കുറവ് ആയുര്‍ ദൈര്‍ഘ്യവും, കൂടുതല്‍ ആക്രമണങ്ങളും, കൂടുതല്‍ ലഹരി ആസക്തിയും, കൂടുതല്‍ ജയില്‍ വാസവും അവര്‍ നേരിടുന്നു.
— സ്രോതസ്സ് theguardian.com