ഒരു ചാര്‍ട്ടില്‍ നിന്ന് അമേരിക്കയുടെ ഭീകരവാദത്തെക്കുറിച്ചുള്ള കാഴ്ചപ്പാടറിയാം

Gallup ന് കടപ്പാട് ഭീകരവാദത്തെക്കുറിച്ച് അമേരിക്ക എങ്ങനെ ചിന്തിക്കുന്നു എന്ന് ഈ ചാര്‍ട്ടില്‍ നിന്ന് കാണാം. അത് വളരെ ലളിതമാണ്: അമേരിക്കക്കാരെ ആക്രമിക്കുന്നത് അടുത്ത ഒരു മാസം മുതല്‍ മൂന്ന് മാസം വരെ ഒരു വലിയ spike ഉണ്ടാക്കുന്നു. യൂറോപ്യന്‍ രാജ്യത്തിലുണ്ടാകുന്ന ആക്രമണത്തിന് അതിനേക്കാള്‍ അല്‍പ്പം കുറവ് ഫലമാണുണ്ടാകുന്നത്. മറ്റെവിടെയുമുണ്ടാകുന്ന ആക്രമണത്തിന് അമേരിക്കക്കാര്‍ ആലസ്യത്തിന്റെ കോട്ടുവായിടും. 2002 ലെ ബാലി ബോംബ് സ്ഫോടനമായിരുന്നു ഒരേയൊരു വ്യത്യാസം. അതേ സമയത്താണ് Beltway യിലെ വെടിവെപ്പ് അപസ്മാരമുണ്ടായത്. അതുകൊണ്ട് അത് വേര്‍തിരിച്ചറിയാനാവില്ല.

ചരിത്രം ഒരു പഠനസഹായി ആണെങ്കില്‍ ഇപ്പോഴത്തെ spike ജനുവരിയോ ഫെബ്രുവരിയോ ആകുമ്പോള്‍ ഇല്ലാതാകും. അതിന് ശേഷം തെരഞ്ഞെടുപ്പിന്റെ സീസണ്‍ തുടങ്ങുകയായി. എത്രകാലം ജനം ഇനി പേടിച്ചിരിക്കും എന്നത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ ആശ്രയിച്ചിരിക്കും.

— സ്രോതസ്സ് motherjones.com

ഒരു അഭിപ്രായം ഇടൂ