ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം

Democracy Spring protesters march to the U.S. Capitol. Photo Mark Wilson / AFP

അമേരിക്കയുടെ തലസ്ഥാനത്ത് രാഷ്ട്രീയത്തില്‍ നിന്ന് കറുത്ത പണത്തെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള Democracy Spring സമരത്തിന്റെ ഭാഗമായ Lady Liberty ഉള്‍പ്പടെ പ്രതിഷേധക്കാരായ 500 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൂട്ടം സാമൂഹ്യ സംഘടനകളാണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. “നമ്മടെ രാഷ്ട്രീയത്തില്‍ കറുത്ത പണം ചെയ്യുന്ന അഴിമതി ഉടന്‍ ഇല്ലാതാക്കണം, എല്ലാ അമേരിക്കക്കാര്‍ക്കും തുല്യ ശബ്ദം നല്‍കുന്ന രീതിയില്‍ നല്ലതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തണം” തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഫിലാഡെല്‍ഫിയയിലെ Liberty Bell ല്‍ നിന്ന് തുടങ്ങി 241 കിലോമീറ്റര്‍ കാല്‍നടയായി മാര്‍ച്ച് ചെയ്താണ് അവരില്‍ ചിലര്‍ തലസ്ഥാന നഗരിയിലെത്തിയത്. പോലീസിന് കൈവിലങ്ങ് വെക്കാനായി അവര്‍ വരിവരിയായി നിന്നപ്പോള്‍ മറ്റുള്ളവര്‍ “This House is your House” എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു.

പ്രതിഷേധക്കാരെ കയറ്റാന്‍ ബസ്സിലാത്തതിനാലും സ്ഥലമില്ലാത്തതിനാലും കുറച്ച് സമയം അറസ്റ്റ് നിര്‍ത്തിവെക്കേണ്ടി വന്നു. Senate ലും House പ്രതിഷേധക്കാരെ നിര്‍ത്താമല്ലോ എന്ന ഒരു നിര്‍ദ്ദേശം പ്രതിഷേധക്കാരനായ വാന്‍ ജോണ്‍സ് മുന്നോട്ട് വെച്ചു. “അവിടെ 400+ ല്‍ അധികം കുറ്റവാളികള്‍ വളരെ കാലമായി അവിടെയിരിക്കുകയാണല്ലോ” എന്ന് അദ്ദേഹം പറഞ്ഞു. ഇത്രയേറെ അറസ്റ്റുകളുണ്ടായിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ സമരത്തെ കണ്ടില്ലെന്ന് നടിച്ചു. ഏപ്രില്‍ 18 വരെയാണ് സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. “നമ്മളെ അവര്‍ക്ക് ഇന്ന് അറസ്റ്റ് ചെയ്യാം. നാളെയും അറസ്റ്റ് ചെയ്യാം … എന്നാല്‍ രാജ്യത്തെ മൊത്തം അവര്‍ക്ക് അറസ്റ്റ് ചെയ്യാനാവില്ല” എന്ന് The Young Turks ലെ Cenk Uygur പറഞ്ഞു.

— സ്രോതസ്സ് commondreams.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )