ആണവവികിരണമുള്ള മാലിന്യം ഗ്രാമത്തിലേക്കൊഴുകി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ Singbhum യിലെ Jadugoda ലുണ്ടായ പേമാരിയും(390 mm) പെട്ടെന്നുള്ള വെള്ളപ്പൊക്കവും ജനങ്ങളില്‍ പ്രത്യേകിച്ച് Talsa ഗ്രാമവാസികളില്‍ ഭീതി പടര്‍ത്തി. Uranium Corporation of India Limited (UCIL) ന്റെ പിന്നാമ്പുറ കുളത്തില്‍? (tailing pond) നിന്ന് ആണവവികിരണമുള്ള മാലിന്യങ്ങള്‍ വെള്ളത്തോടൊപ്പം ഒഴുകിയെത്തുമോ എന്നതായിരുന്നു ആ ഭീതിയുടെ കാരണം.

“ജല ജീവികള്‍ ചാകുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. വിളകള്‍ക്കും ആണവവികിരണമുള്ള മാലിന്യങ്ങള്‍ ദോഷകരമാണെന്ന് കരുതുന്നു. കുളത്തിലേയും കിണറുകളിലേയും വെള്ളം ഞങ്ങള്‍ ഉപയോഗിക്കാറില്ല,” എന്ന് HT നോട് Arjun Samad എന്ന നാട്ടുകാരന്‍ പറഞ്ഞു.

പേമാരി കാരണം ഗ്രാമത്തിലേക്ക് tailing pond കവിഞ്ഞ് വെള്ളം ഒഴുകിയിട്ടുണ്ടെന്ന് ഖനന ഭീമന്‍ ഞങ്ങളോട് പറഞ്ഞു.

“മഴവെള്ളം കുളം നിറച്ചു. അതില്‍ തീര്‍ച്ചയായും ആണവവികിരണമുള്ള മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമത്തിലേക്ക് കവിഞ്ഞൊഴുകിയ വെള്ളത്തില്‍ ആ ആണവവികിരണ മാലിന്യങ്ങള്‍ ഉണ്ടാകും. എന്നാല്‍ അത് അപകടകാരിയല്ല. അമിതമായി വന്ന വെള്ളം വികിരണത്തിന്റെ ശക്തി കുറക്കും,” HT നോട് UCIL ന്റെ വക്താവായ P. Dubey പറഞ്ഞു. [എത്ര വലിയ കള്ളമാണ് അവര്‍ പറയുന്നത് നോക്കൂ.]

ഈ ചോര്‍ച്ച ഒരു തരത്തിലും തടയാനാവുമായിരുന്നില്ല എന്ന് UCIL പറയുന്നു. അവിടെ 300 mm മഴയാണ് കിട്ടികയത്. ഒരു തരത്തിലും ഈ വമ്പന്‍ ജലപ്രവാഹത്തെ തടയാനാവുമായിരുന്നില്ല.

ഖനിയുടെ പ്രാന്ത പ്രദേശങ്ങളില്‍ UCIL ന്റെ വിദഗ്ദ്ധര്‍ സ്ഥിരമായി വികിരണ തോത് നിരീക്ഷിച്ച് വരികയാണ്. മാലിന്യം വെള്ളത്തെ മലിനമാക്കിയില്ല എന്നും അവര്‍ പറഞ്ഞു.

ഇതിന് പുറമേ Turamdih tailing dam ന്റെ catchment area യിലും വന്‍തോതില്‍ ജലം ശേഖരിക്കപ്പെടുകയാണ്. അത് താഴേക്കൊഴുകി monitoring pond നിറച്ചു. “സൈറ്റില്‍ UCIL ന്റെ ഉന്നത അധികാരികള്‍ സന്ദര്‍ശിക്കുകയും Bhabha Atomic Research Centre ന്റെ Environmental Surveillance Laboratory വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. ആദ്യ പരിശോധനയില്‍ വികിരണ തോതില്‍ വര്‍ദ്ധനവൊന്നും കണ്ടില്ല,” എന്ന് UCIL ന്റെ PRO Atul Bajpai പറഞ്ഞു.

നിരന്തരം വെള്ളത്തിന്റെ സാമ്പിളെടുക്കാനുള്ള സംവിധാനവും UCIL ഒരുക്കിയിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

— സ്രോതസ്സ് hindustantimes.com

വെള്ളം ചൂടാക്കാനുള്ള സാങ്കേതികവിദ്യക്കായി എന്തൊക്കെ സഹിക്കണം. വികസനമല്ലേ വികസനം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )