ലോസ് ആഞ്ജലസില്‍ നിന്ന് 48 കിലോമീറ്റര്‍ വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന കാലിഫോര്‍ണിയയിലെ Aliso Canyon Storage Facility യില്‍ നിന്നുള്ള വലിയ മീഥേന്‍ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചു. ചോര്‍ച്ച സ്ഥിരമായി അടക്കാനുള്ള ആദ്യ പടിയാണിത്. അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതല്‍ മീഥേന്‍ ചോര്‍ന്ന സംഭവമായിരുന്നു ഇത്. 2010 ലെ BP എണ്ണ ചോര്‍ച്ചക്ക് ശേഷമുള്ള ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം എന്നാണ് ഈ ചോര്‍ച്ചയെ വിശേഷിപ്പിക്കുന്നത്. ചോര്‍ച്ച കാരണം 6,000 ല്‍ അധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
മീഥേന്‍ അതി ശക്തിയുള്ള ഒരു ഹരിതഗ്രഹ വാതകമാണ്. ഭൂമിയില്‍ നിന്നുള്ള താപത്തെ കടത്തിവിടാതിരിക്കുന്നതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെക്കാള്‍ 84 മടങ്ങ് ശേഷി ഈ വാതകത്തിനുണ്ട്. Environmental Defense Fund ന്റെ കണക്ക് പ്രകാരം ഒക്റ്റോബര്‍ 23 മുതല്‍ ഫെബ്രുവരി 11 വരെ 96,000 ടണ്‍ മീഥേനാണ് ചോര്‍ന്നു. 5 ലക്ഷം കാറുകള്‍ ഒരു വര്‍ഷം പുറത്തുവിടുന്ന ഹരിതഗ്രഹ വാതകങ്ങള്‍ക്ക് തുല്യമാണിത്.
അത് ഇവക്ക് തുല്യമാണ്:
8,000,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതിന് തുല്യം.
3,400,000,000 ലിറ്റര്‍ പെട്രോള്‍ കത്തിക്കുന്നത് വഴിയുണ്ടാകുന്ന മലിനീകരണത്തിന് തുല്യം.
$15,000,000 ഡോളര്‍ വിലയുടെ പ്രകൃതി വാതകം നഷ്ടമാക്കുന്നതിന് തുല്യം.
— സ്രോതസ്സ് thinkprogress.org, edf.org