ഉയര്‍ന്ന തുകയുടെ പ്രൊജക്റ്റായിട്ടുകൂടി കോംഗോ തടത്തിലെ ജൈവവവൈവിദ്ധ്യവും, സായുധരായ ഗാര്‍ഡുകള്‍ക്ക് പ്രാദേശീക ജനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കാനായില്ല. എന്ന് ബ്രിട്ടണിലുള്ള Rainforest Foundation (RFUK) വ്യക്തമാക്കി. അന്തര്‍ ദേശീയ ദാദാക്കളില്‍ നിന്ന് കോടിക്കണക്കിന് ഡോളറായിരുന്നു ഈ പ്രൊജക്റ്റിന് ലഭിച്ചത്. കാമറൂണ്‍, മദ്ധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ഡമോക്രാറ്റിക് കോംഗോ റിപ്പബ്ലിക്ക്, ഗബോണ്‍, കോംഗോ റിപ്പബ്ലിക്ക് ഏന്നീ രാജ്യങ്ങളിലെ ജനങ്ങളുമായി ഗവേഷകര്‍ 18 മാസം അഭിമുഖം നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് Protected Areas in the Congo Basin: Failing both People and Biodiversity എന്ന പേരില്‍ പുറത്തിറക്കുകയും ചെയ്തു. എറ്റവും വലിയ സംഭാവന നല്‍കിയത് U.S. Agency for International Development (USAID) ആണ്. അവര്‍ 2004 – 2010 കാലത്ത് $11 കോടി ഡോളര്‍ നല്‍കി. 2013 – 2018 കാലത്തേക്ക് $5 കോടി ഡോളറും കൂടി നല്‍കാമെന്ന് വാഗ്ദാനവും ചെയ്തിട്ടുണ്ട്. USAID ക്ക് തൊട്ടു പിറകില്‍ 1992 – 2010 കാലത്ത് $11.8 കോടി ഡോളര്‍ നല്‍കി.
— സ്രോതസ്സ് theguardian.com
മിക്കപ്പോഴും ഇത്തരം ധനസഹായം കാണാചരടുകള്‍ നിറഞ്ഞതാവും. പ്രചരിപ്പിക്കുന്ന കാര്യം ചെയ്യാനുദ്ദേശിച്ചായിരിക്കില്ല അത്. കിട്ടിയ പണത്തില്‍ കൂടുതലും അമേരിക്കയിലേയും മറ്റും കോര്‍പ്പറേറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ചിലവാക്കേണ്ടിയും വരും.