കഴിഞ്ഞ ആഴ്ച പ്രതിഷേധക്കാരുടെ ശബ്ദം വാഷിങ്ടണില്‍ മുഴങ്ങിക്കേട്ടു. Democracy Awakening പ്രസ്ഥാനത്തിന്റേയും Democracy Spring പ്രസ്ഥാനത്തിന്റേയും പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 1,400 ല്‍ അധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു.
രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ പണമൊഴുക്കുന്നതിനെതിരെ ആഴ്ചകള്‍ക്ക് മുമ്പേ Democracy Spring പ്രസ്ഥാനം സമരത്തിലായിരുന്നു. ഉടന്‍ തന്നെ അവരോടൊപ്പം Democracy Awakening പ്രസ്ഥാനക്കാരും കൂട്ടു ചേര്‍ന്നു. വിവേചനപരമായ വോട്ടെടുപ്പ് നിയമങ്ങള്‍ക്കെതിരായാണ് അവര്‍ പ്രധാനമായും സമരം ചെയ്യുന്നത്.
NAACP, Sierra Club, Greenpeace, Every Voice തുടങ്ങിയ സംഘങ്ങളും സമരത്തില്‍ പങ്കെടുത്തു. നടി Rosario Dawson, Ben & Jerry’s സ്ഥാപകരായ Ben Cohen ഉം Jerry Greenfield ഉം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
— സ്രോതസ്സ് truthdig.com