ഇത് മൂന്നാം ലോക മഹായുദ്ധമാണോ?

ഇന്ന് 6 കോടി അഭയാര്‍ത്ഥികള്‍ ലോകത്തുണ്ട്, രണ്ടാം ലോക മഹായുദ്ധകാലത്തെ അഭയാര്‍ത്ഥികളുടെ എണ്ണത്തിന് തുല്യം.

ഇത് മൂന്നാം ലോക മഹായുദ്ധമാണോ?

മൂന്നാം ലോക മഹായുദ്ധം എന്താണ് എന്നതിന്റെ സവിശേഷതകളെനിക്കറിയില്ല. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എഴുതിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് കണ്ടിട്ട് അത്ര നല്ലതായി തോന്നുന്നില്ല.

  • അമേരിക്കയും റഷ്യയും ഒന്നിലധികം സ്ഥലത്ത് ഏറ്റുമുട്ടുന്നു (ഉക്രെയിന്‍, സിറിയ)
  • തെക്കന്‍ ചൈന കടലില്‍ അമേരിക്കയും ചൈനയും തമ്മില്‍ ഉരസുന്നു.
  • പുതിയ ഒരു ആണവായുധ മല്‍സരം നടക്കുന്നു. അതില്‍ ഇപ്പോഴത്തെ ആണവശക്തികള്‍ എണ്ണംകുറക്കുന്നതിന് പകരം അവരുടെ ആണവായുധങ്ങള്‍ പുതുക്കുന്നു
  • മദ്ധ്യപൂര്‍വ്വേഷ്യയിലേയും ഏഷ്യില്‍ മൊത്തത്തിലും അമേരിക്കയുടെ യുദ്ധനയത്തിന്റെ തുറന്ന് സമ്മതിക്കാത്ത പരാജയം; കൂടുതല്‍ യുദ്ധം നടത്തി ദുരന്തങ്ങള്‍ പരിഹരിക്കാനുള്ള അമേരിക്കന്‍ സൈന്യത്തിന്റേയും ഉന്നത അമേരിക്കക്കാരുടേയും ലോകം മൊത്തമുള്ള സാന്നിദ്ധ്യം
  • അന്താരാഷ്ട്ര ആയുധ വ്യാപാരം. ആ ആയുധ കമ്പോളത്തിന്റെ 3/4 നടത്തുന്നത് അമേരിക്കയാണ്.
  • ആഗോള സൈനിക ചിലവ് $1.711 trillion ആണ്. ആഗോള ആയുധ വ്യാപാരം പ്രതിവര്‍ഷം $10000 കോടി ഡോളറാണ്. മദ്ധ്യപൂര്‍വ്വേഷ്യയിലെ സൈനിക ചിലവ് 2014 ല്‍ 75% വര്‍ദ്ധിച്ച് $17300 കോടി ഡോളറായി.
  • ജപ്പാന്‍ അതിന്റെ സമാധാന ഭരണഘടന തിരുത്തി.
  • അഭയാര്‍ത്ഥി പ്രശ്നം വളരുന്നു. അവര്‍ എത്തിച്ചേരുന്ന രാജ്യങ്ങളില്‍ അവര്‍ക്കെതിരെ വെറുപ്പ് വര്‍ദ്ധിക്കുന്നു.
  • തുടര്‍ച്ചയായുള്ള വലിയ പ്രശ്നങ്ങളോട് ചുരുക്കം ചില രാജ്യങ്ങളൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളും ജനസമൂഹവും ഉദാസീനത പ്രകടിപ്പിക്കുന്നു.
  • കാലാവസ്ഥാ മാറ്റം സംഭവിക്കുന്നു. കടല്‍ മൂന്ന് അടിയോ അതിലധികമോ ഉയരും. വരാന്‍ പോകുന്ന പാരീസ് ചര്‍ച്ചകള്‍ പരാജയപ്പെടാനാണ് സാദ്ധ്യത.
  • എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്തുന്നു. രഹസ്യാന്വേഷണവും, whistle-blowers നേയും മാധ്യമപ്രവര്‍ക്കരേയും ജയിലിലടക്കുകയും, പോലീസിന്റെ അടിച്ചമര്‍ത്തലും ലോകം മൊത്തം വ്യാപകം.

ദൌര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ അമേരിക്കക്കാണ് കൂടുതല്‍ ഉത്തരവാദിത്തം. “ലോകത്ത് ഏറ്റവും അധികം അക്രമം നടത്തുന്ന രാജ്യം” എന്ന് 1967 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞത് അന്നത്തേക്കാള്‍ ഇപ്പോഴാണ് കൂടുതല്‍ ശരിയാകുന്നത്. അതേ സമയം അമേരിക്കയിലെ സമാധന സംഘടനകള്‍ നിലനില്‍ക്കാന്‍ പാടുപെടുന്നു. പരിഹരിക്കേണ്ട വലിയ പ്രശ്നമാണിത്. ഇത് പരിഹരിക്കാന്‍ യുദ്ധം നമുക്ക് ഇല്ലാതാക്കണം.

ഇപ്പോഴത്തെ അഭയാര്‍ത്ഥി പ്രശ്നം അഭിസംബോധന ചെയ്യേണ്ട എന്ന രീതിയില്‍ നാം നമ്മുടെ സഹജീവികള്‍ അനുഭവിക്കുന്ന വേദനകളോട് ഇണങ്ങിച്ചേര്‍ന്നാല്‍ അത് നമ്മെ വലിയ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും. മനുഷ്യന്‍ തന്‍മയിഭാവശക്തിയാണ് മാറ്റത്തിന്റെ വഴി. അതായത് നമുക്ക് വരരുതേയെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നമ്മുടെ സഹ സഹോദരീ സഹോദരന്‍മാര്‍ക്കും വരാതിരിക്കാനുള്ള പ്രവര്‍ത്തി നാം ചെയ്യണം. ഇത് യുദ്ധത്തിന്റെ കാര്യത്തിലും കാലാവസ്ഥാ മാറ്റത്തിന്റെ കാര്യത്തിലും ശരിയാണ്.

മനുഷ്യന്‍ ആവുക എന്ന അടിസ്ഥാനപരമായ കാര്യത്തിന് വേണ്ടിയുള്ള നമ്മുടെ ഉത്തരവാദിത്തത്തില്‍ നാം പരാജയപ്പെടുമ്പോള്‍ വെറുപ്പ് വ്യാപിക്കുകയും യുദ്ധം നിയന്ത്രണം വിട്ട് ചുഴിയാവുമ്പോളും ചെയ്യും. അതാണോ ഈ സമയം, എങ്കില്‍ നാം എന്താണ് ചെയ്യേണ്ടത്?

— സ്രോതസ്സ് commondreams.org

ഒരു അഭിപ്രായം ഇടൂ