അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുവരന്ന Transatlantic Trade and Investment Partnership, or TTIP എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വ്യാപാരക്കരാറിന്റെ കരട് രേഖകളുടെ 248 താളുകള്‍ ഗ്രീന്‍പീസ് പുറത്തുവിട്ടു. പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ നിയമങ്ങള്‍ ദുര്‍ബലമാക്കാണം എന്ന് അമേരിക്ക യൂറോപ്പിനെ നിര്‍ബന്ധിക്കുന്നതായും നെസ്റ്റ്ലെ, കൊകോ കോള തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് വ്യാപാരചര്‍ച്ചയില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നു ആ രേഖകളില്‍ നിന്ന് വ്യക്തമാണെന്ന് ഗ്രീന്‍പീസ് പറഞ്ഞു.
— സ്രോതസ്സ് democracynow.org