സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

സ്തനാര്‍ബുദമുള്ള ഒരു അമ്മയാണ് ഞാന്‍. എനിക്ക് 11 വയസായപ്പോള്‍ സ്തനാര്‍ബുദം കാരണം എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച ലോക ക്യാന്‍സര്‍ ദിനത്തില്‍ ഞാന്‍ PhRMA യുടെ headquarters ല്‍ വെച്ച് അറസ്റ്റ് വരിച്ചത്. Trans-Pacific Partnership എന്ന TPP കരാറില്‍ മരുന്നുകളുടെ കുത്തകാവകാശം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തോടെ ലോബി ചെയ്യുന്ന സംഘമാണ് PhRMA. എന്റെ മകന് വേണ്ടി കഴിയുന്നത്ര കാലം എനിക്ക് ഇവിടെയുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച വേദനപോലെ … Continue reading സമരം ചെയ്ത് ഒരു ക്യാന്‍സര്‍ രോഗി എന്തുകൊണ്ട് അറസ്റ്റ് വരിച്ചു

അമേരിക്ക-യൂറോപ്പ് വ്യാപാരക്കരാറിന്റെ രേഖകള്‍ ഗ്രീന്‍പീസ് പുറത്തുവിട്ടു

അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുവരന്ന Transatlantic Trade and Investment Partnership, or TTIP എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വ്യാപാരക്കരാറിന്റെ കരട് രേഖകളുടെ 248 താളുകള്‍ ഗ്രീന്‍പീസ് പുറത്തുവിട്ടു. പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ നിയമങ്ങള്‍ ദുര്‍ബലമാക്കാണം എന്ന് അമേരിക്ക യൂറോപ്പിനെ നിര്‍ബന്ധിക്കുന്നതായും നെസ്റ്റ്‌ലെ, കൊകോ കോള തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് വ്യാപാരചര്‍ച്ചയില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നു ആ രേഖകളില്‍ നിന്ന് വ്യക്തമാണെന്ന് ഗ്രീന്‍പീസ് പറഞ്ഞു. — സ്രോതസ്സ് democracynow.org

ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും TPP യിലെ ആരോഗ്യ നയങ്ങള്‍ക്കെതിരെ ഫൈസറിന്റെ ആസ്ഥാനത്ത് സമരം നടത്തി

Trans-Pacific Partnership എന്ന രഹസ്യ വാണിജ്യ കരാര്‍ മുഴുവന്‍ പുറത്തായതിന് ശേഷം ലോകം മൊത്തം അതിനെതിരെ പ്രതിഷേധം വളരുകയാണ്. ന്യൂസിലാന്റിലെ സമരങ്ങള്‍ക്ക് ശേഷം വാഷിങ്ടണ്‍ ഡിസിയില്‍ ധാരാളം പ്രതിഷേധ സമരം നടന്നു. ന്യൂയോര്‍ നഗരത്തില്‍ കോര്‍പ്പറേറ്റ് പേറ്റന്റുകള്‍ക്കെതിരെയും വിലകുറഞ്ഞ generic medications തടയുന്നതിനെതിരായും ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരുന്ന് ഭീമന്‍ ഫൈസറിന്റെ(Pfizer) ആസ്ഥാനത്ത് പ്രതിഷേധ സമരം നടത്തി.

‘ബൌദ്ധിക സ്വത്തവകാശ’ത്തെക്കുറിച്ചുള്ള TPP യുടെ അവസാന അദ്ധ്യായം വിക്കീലീക്സ് പ്രസിദ്ധീകരിച്ചു

ചര്‍ച്ചകള്‍ക്ക് ശേഷമുള്ള Trans-Pacific Partnership ന്റെ 'ബൌദ്ധിക സ്വത്തവകാശ'ത്തെക്കുറിച്ചുള്ള അദ്ധ്യായം വിക്കീലീക്സ് പ്രസിദ്ധീകരിച്ചു. അമേരിക്കയും പസഫിക്കിലെ 11 രാജ്യങ്ങളും രഹസ്യമായി ഈ കരാര്‍ കുറച്ചു നാളുകളായി ചര്‍ച്ചചെയ്യുകയായിരുന്നു. ഡിജിറ്റല്‍ അവകാശ സംഘടനയായ Fight for the Future പറഞ്ഞു. ലോകത്തിന് മൊത്തം അഭിപ്രായ സ്വാതന്ത്ര്യത്തിനും മരുന്ന്, വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാന ലഭ്യതക്കും ഒക്കെ ഈ കരാര്‍ ഭീഷ‍ണിയായകും. ['ബൌദ്ധിക സ്വത്തവകാശം' എന്നത് തട്ടിപ്പ് വാക്കാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തെറ്റായ വാക്ക്.]