മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃതശിക്ഷ തന്നെ വേണം. അതുകൊണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വന്ധ്യംകരണ ശിക്ഷ നല്‍കണം എന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ശരി. എങ്കില്‍ ആ പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കിയവരെ എന്ത് ചെയ്യണം? അവരുടെ ‘ത്യാഗത്തിന്’ അവാര്‍ഡ് കൊടുക്കുയാണ് ഇപ്പോള്‍ നാം ചെയ്യുന്നത്.

സത്യത്തില്‍ അതാണ് നടക്കുന്നത്. ഒരു വശത്ത് നിന്ന് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും കുറ്റം സംഭവിച്ച് കഴിയുമ്പോള്‍ വേറൊരു മുഖം കാട്ടി ശക്തമായ ശിക്ഷ നല്‍കണം എന്നും ആഹ്വാനം ചെയ്യുന്ന ഒരു വിഭാഗം നമ്മുടെ സമൂഹത്തിലുണ്ട്. അവരാണ് മാധ്യമങ്ങള്‍ എന്ന സിനിമ, ടെലിവിഷന്‍, പരസ്യ, പത്ര വ്യവസായങ്ങള്‍.

എന്നാല്‍ ആ ഒരു വശത്തെക്കുറിച്ച് ആരും സംസാരിക്കുന്നത് പോലുമില്ല. അത് നമ്മുടെ കള്ളത്തരമാണ്. കുറ്റകൃത്യമുണ്ടായിക്കഴിഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കുന്നു. എന്തുകൊണ്ട് കുറ്റകൃത്യം ഉണ്ടാകാതെ തടയുന്നില്ല? ഭ്രാന്ത് പിടിച്ച മനസുകളെ ഒരു നിയമത്തിനും നിലക്ക് നിര്‍ത്താനാവില്ല.

റോഡിലൂടെ അല്‍പ്പ വസ്ത്രയായ സ്ത്രീ പോകുന്നത് പോലെയല്ല സ്ക്രീനിലെ അല്‍പ്പ വസ്ത്രയായ. സ്ത്രീ. അവള്‍ തുണി അഴിക്കും തോറും അവളുടെ പ്രതിഫലം വര്‍ദ്ധിക്കും, ഒപ്പം സമൂഹത്തിലെ കുറ്റകൃത്യങ്ങളും. അവള്‍ റോഡിലെ സ്ത്രീയെക്കാള്‍ അപകടകാരിയാണ്. അത്തരം വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചവള്‍ സാധാരണക്കാരിയല്ല എന്ന തിരിച്ചറിവുള്ളതിനാല്‍ അവളാവില്ല ആക്രമണം നേരിടുക. അവളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവര്‍ മിക്കപ്പോഴും ദുര്‍ബല സ്ത്രീയേയോ കുട്ടികളേയോ ആവും ആക്രമിക്കുക. എന്നൊല്‍ റോഡിലെ സ്ത്രീകളെ നിയന്ത്രിക്കാന്‍ ചിലരൊക്കെ ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്ക്രീനിലെ സ്ത്രീയെ വെറുതെവിടുകയാണ്. എന്നാല്‍ സാമ്പത്തിക സമത്വമുള്ള ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാനായാല്‍ പിന്നീട് നിങ്ങള്‍ നിങ്ങള്‍ തോന്നിയ വേഷം ധരിച്ചോളൂ. പക്ഷേ ഇപ്പോള്‍ അത് വളരെ അപകടമാണ്.

മാധ്യമങ്ങളാണ് മനുഷ്യ മനസുകളിലേക്ക് ആശയങ്ങള്‍ എത്തിക്കുന്നത്. ചീത്ത ആശയങ്ങള്‍ ആണ് സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ സമൂഹം ചീത്തയായേ പ്രതികരിക്കൂ. മാധ്യമങ്ങളിലെ ആശയങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആഭാസകരമാകും തോറും മുതല്‍ മുടക്കിയവരുടെ ലാഭം കൂടുകയാണ്. സമൂഹം കൂടുതല്‍ കൂടുതല്‍ ആഭാസകരവും ആകുന്നു. ഇതിന് മാറ്റം വരണമെങ്കില്‍ അവരുടെ ലാഭത്തിന് കുറവ് വരണം.

ഒരു ലൈംഗിക പീഡന കേസ് ഉണ്ടായാല്‍, എന്തുകൊണ്ട് മൊത്തം സിനിമ, ടെലിവിഷന്‍, പരസ്യ, പത്ര വ്യവസായങ്ങള്‍ക്ക് 1% നികുതി ഈടാക്കി കേസ് റിപ്പോര്‍ട്ട് ചെയ്ത ആ ദിവസം തന്നെ ഇരക്ക് എത്തിക്കാന്‍ ഒരു നിയമം നിര്‍മ്മിച്ച് കൂടെ? തങ്ങളുടെ പ്രവര്‍ത്തിയില്‍ ലൈംഗികതാ പ്രചരണമില്ലെന്ന് തെളിയിക്കുന്നവരെ ഒഴുവാക്കുകയും ആവാം. അങ്ങനെയൊരു നിയന്ത്രണം വരാതെ ഇവര്‍ കുറ്റവാളികളെ സൃഷ്ടിക്കുന്ന പ്രവര്‍ത്തിക്ക് അറുതി വരുത്തില്ല.

ഈ പ്രശ്നത്തെക്കുറിച്ച് വളരെ വിശദമായി മുമ്പ് മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും എന്ന ലേഖനത്തില്‍ എഴുതിയിരുന്നു.

അവസാനത്തെ കച്ചിത്തുരുമ്പിന് കടുത്ത ശിക്ഷ കൊടുത്തതു കൊണ്ട് നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകാന്‍ പോകുന്നില്ല. വേണ്ടത് നല്ല ബോധമുള്ള തലച്ചോറാണ്.

ഓടോ: ചിലപ്പോള്‍ കോടതിക്ക് ഈ തോന്നലുണ്ടാക്കിക്കൊടുത്തതും മാധ്യമങ്ങളിലെ പ്രചാരവേലകളാവാം.

അതുകൊണ്ട് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മാറ്റം വരുത്താനാഗ്രഹിന്നുണ്ടെങ്കില്‍,

  • സ്ത്രീകളെ വിഗ്രഹമായി ഗ്ലാമറൈസ് ചെയ്ത് ചിത്രീകരിക്കുന്ന സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയവക്ക് പണം നല്‍കാതിരിക്കുക.
  • സിനിമകളേക്കുറിച്ചും താരങ്ങളേക്കുറിച്ചും സംസാരിക്കാതിരിക്കുക. അവര്‍ വെറും entertainers ആണ്. വേണമെങ്കില്‍ കാണുക, മിണ്ടാതിരിക്കുക. പകര്‍പ്പവകാശ കത്തിയാണ് അവരെ സമ്പന്നരാക്കുന്നത്.
  • സ്ത്രീകളെ ഗ്ലാമറൈസ് ചെയ്യുന്ന പരസ്യങ്ങള്‍ കാണിക്കുന്ന ചാനലുകളും ആ പരസ്യത്തിന്റെ ഉത്പങ്ങളും വാങ്ങാതിരിക്കുക.
  • വിശ്രമ സമയങ്ങളില്‍ കഴിയുന്നത്ര ഗൌരവമായ പഠനം എല്ലാ വിഷയങ്ങളിലും നടത്തുക. ശക്തമായ തലച്ചോറ് നിങ്ങള്‍ക്ക് സമാധാനം നല്‍കും.
  • വിനോദരംഗത്ത് പ്രവര്‍ത്തിക്കുന്നവുടെ വരുമാനത്തിന് 50% നികുതി ഈടാക്കുക.
  • ചാനലുകള്‍ക്ക് പണം ലഭിക്കുന്ന SMS വോട്ടിങ്ങില്‍ പങ്കെടുക്കാതിരിക്കുക.
  • പകര്‍പ്പവകാശ നിയമങ്ങള്‍ തള്ളിക്കളയുക. കോപ്പിചെയ്തും ടിവിയിലും വരുമ്പോഴേ സിനിമ കാണാവൂ.(ആര്‍ക്കെങ്കിലും നിങ്ങളെ വിനോദിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ അത് ചെയ്തോട്ടെ. പക്ഷേ അത് കോപ്പി ചെയ്യാനും വിതരണം ചെയ്യാനും നമുക്ക് അവകാശമുണ്ട്. അങ്ങനെ അവകാശം നല്‍കാത്തവ കഴിയുമെങ്കില്‍ ബഹിഷ്കരിക്കുക. സ്വതന്ത്രമാകുന്ന വിനോദം).
    അവക്ക് നഷ്ടം സംഭവിച്ചാല്‍ അതിന്റെ മുതലാളിമാര്‍ക്ക് സമൂഹം മൃഗമാകാനാഗ്രഹിക്കില്ലെന്ന് മനസിലാകുകയും അത്തരം സംരംഭങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
  • നികുതിദായകരുടെ പണം ഉപയോഗിച്ച് സിനിമാക്കാര്‍ക്ക് അവര്‍ഡുകള്‍ നല്‍കരുത്. ആര്‍ക്കെങ്കിലും ആരേയെങ്കിലും വിനോദിപ്പിക്കണമെന്നുള്ളത് ഒരു അവകാശമൊന്നുമല്ല. കൃഷിക്കാര്‍ പട്ടിണികിടന്ന് ചാവുന്ന നാട്ടില്‍ വിനോദക്കാരെ സംരക്ഷിക്കേണ്ട കാര്യമില്ല.
  • പ്രക്ഷേപണം ചെയ്യപ്പെടുന്നവ മനശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും വിശകലനം ചെയ്ത് സമൂഹത്തിന് ദോഷമില്ലാത്തവമാത്രം പ്രക്ഷേപണം ചെയ്യണം. (ഇന്ന് ചാനല്‍ സീരിയലുകള്‍ ഒരു സെര്‍സര്‍ ബോര്‍ഡും കാണാതെയാണ് ആഭാസങ്ങള്‍ വിളമ്പുന്നത്.) പക്ഷേ ഇത് എത്ര പ്രായോഗികമാകും എന്ന് സംശയം ഉണ്ട്. സ്വയം നിയന്ത്രണമാണ് എളുപ്പം. അത് അവരേക്കൊണ്ട് ചെയ്യിപ്പിക്കാന്‍ നാം സിനിമക്കും-ചാനലിനും-പരസ്യത്തിനും പണം നല്‍കരുത്.
  • 3 വയസില്‍ താഴെയുള്ള കുട്ടികള്‍ ടെലിവിഷന്‍ കാണരുത്. ടെലിവിഷനില്ലാത്ത ആഴ്ച്ച എന്ന സമരത്തെക്കുറിച്ച് അറിയുക.
  • സ്ത്രീകളെ ഗ്ലാമറൈസ് ചെയ്യുന്ന Times of India പോലുള്ള പത്രങ്ങള്‍ വാങ്ങാതിരിക്കുക.
  • വികസനത്തിന്റെ പേരില്‍ ജനങ്ങളെ അവരുടെ ആവാസസ്ഥലത്തുനിന്ന് കുടിയിറക്കാതിരിക്കുക, കമ്പോളത്തെ ജനങ്ങള്‍ നിയന്ത്രിക്കുക,
  • ഉപഭോഗം കുറക്കുക, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുക അവ സാധാരണക്കാര്‍ക്ക് ജീവിത സുരക്ഷ നല്‍കും. വലിയ ഷോപ്പിങ്ങ് മാളുകള്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. അത്തരം കമ്പനികള്‍ ഇപ്പോള്‍ തന്നെ സമ്പന്നരാണ്. നാം അവരെ കൂടുതല്‍ സമ്പന്നരാക്കേണ്ട. പകരം ചെറിയ കടയില്‍ നിന്ന സാധനം വാങ്ങിയാല്‍ ആ കടക്കാരന്റെ കുടുംബത്തിനുണ്ടാകുന്ന വരുമാനം ചിലപ്പോള്‍ അയാളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കും.
  • സാമ്പത്തികരംഗത്തിന്റെ ആധിപത്യം അവസാനിപ്പിക്കുക
  • ജനങ്ങളുടെ സുസ്ഥിരജീവിതത്തെ തകര്‍ത്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അണിചേരുക.

സ്ത്രീകള്‍ അവശ്യം ചെയ്യേണ്ടത്,

  • സ്വന്തം ശരീരത്തോടുള്ള അടിമത്തം സ്ത്രീകള്‍ ഉപേക്ഷിക്കുക. എങ്ങനെയിരിക്കുന്നോ അങ്ങനെ ഇരുന്നോട്ടെ. ശരീരത്തെ കൂടുതല്‍ ഗ്ലാമറൈസ് ചെയ്യാതിരിക്കുക. കാരണം അത് സ്വന്തം ശ്രദ്ധയേയാണ് മാറ്റുന്നത്.
  • എല്ലാ സ്ത്രീകളും രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും അറിവ് നേടാനും ആ രംഗത്ത് തങ്ങളുടെ അഭിപ്രായം പറയാനും തുടങ്ങുക
  • സമ്പന്നയായ, സുന്ദരിയായ നായികമാര്‍-സെലിബ്രിറ്റികള്‍ തങ്ങളുടെ സുഹൃത്തല്ല എന്ന സാധാരണ സ്ത്രീകള്‍ തിരിച്ചറിയുക. അവരെ പൂജിക്കുന്നത് നിര്‍ത്തുക.
  • കമ്പോള ഫെമിനിസത്തിനപ്പുറം സ്ത്രീ സ്വാതന്ത്ര്യം എന്തെന്ന് തിരിച്ചറിയുക.

എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

  1. നമ്മുടെ കോടതികള്‍ക്ക് , അവര്‍ ആഗ്രഹിക്കുന്നത് പോലെ ഭരിക്കാന്‍ അവസരം കിട്ടിയാല്‍ എന്തെന്ത് തമാശകളാണ് കാണേണ്ടി വരിക?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )