നമ്മിലുള്ള വാര്‍പ്പ്മാതൃകകള്‍ (stereotypes) നമ്മുടെ തലച്ചോറിന്റെ ദൃശ്യ സംവിധാനത്തെ വളരേറെ സ്വാധീനിക്കും എന്ന് New York Universityലെ neuroscientists കണ്ടെത്തി. മറ്റുള്ളവരുടെ മുഖങ്ങള്‍ വാര്‍പ്പ്മാതൃകകള്‍ക്കനുസൃതമായ രീതിയില്‍ മാറ്റിയാവും നാം അത് കാണുന്നത്. നമ്മുടെ പക്ഷാപതപരമായ പ്രതീക്ഷകള്‍ നാം യഥാര്‍ത്ഥത്തില്‍ കാണുന്ന ഒരു മുഖത്തിന്റെ തലച്ചോറിലെ പ്രതിനിധാനം മാറ്റം വരുത്തുന്നു എന്ന് Jonathan Freeman വിശദീകരിച്ചു. Nature Neuroscience ലാണ് അവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചത്. മുഖങ്ങളുടെ ചിത്രങ്ങള്‍ തരംതിരിക്കാനാണ് ഗവേഷകര്‍ പരീക്ഷണം നടത്തുന്ന വ്യക്തികളോട് ആവശ്യപ്പെട്ടത്. ആ സമയത്ത് തലച്ചോറിന്റെ പ്രവര്‍ത്തനം അവര്‍ functional magnetic resonance imaging (fMRI) ഉപയോഗിച്ച് പരിശോധിച്ചു. വസ്തുനിഷ്ടമായി മുഖചിത്ര്ത്തില്‍ കോപാകുലരല്ലാത്ത കറുത്തവരെ കോപാകുലരെന്നും, മുഖചിത്ര്ത്തില്‍ സന്തുഷ്ടരല്ലാതിരുന്നിട്ടും സ്ത്രീകളെ സന്തുഷ്ടരായെന്നും, മുഖത്തിന്റെ ശരിക്കുള്ള ലിംഗത്തിന് വിപരീതമായി ഏഷ്യന്‍ വംശജരെ സ്ത്രീകളായും, കറുത്തവരെ പുരുഷന്‍മാരായും ആണ് അവര്‍ തരംതിരിച്ചത്.
— സ്രോതസ്സ് nyu.edu
സ്വന്തം വാര്‍പ്പ്മാതൃകകളെ എപ്പോഴും വിമര്‍ശനബുദ്ധിയോടെ വിശകലനം ചെയ്യുക.