ക്യാനഡയിലെ സംസ്ഥാനമായ ആല്‍ബര്‍ട്ടയില്‍ സംഭവിച്ച കാട്ടുതീ ആദ്യമുണ്ടായിരുന്നതിന്റെ പത്തിരട്ടിയായി വളര്‍ന്നു. ക്യാനഡയിലെ എണ്ണ മണ്ണിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്തിരുന്ന Fort McMurray യിലെ 88,000 ജനങ്ങളില്‍ മുഴുവന്‍ പേരേയും ഒഴുപ്പിച്ചു. കമ്പനികള്‍ എണ്ണയുല്‍പ്പാദനം നിര്‍ത്തിയതിനാല്‍ ക്യാനഡയുടെ ക്രൂഡോയില്‍ ഉത്പാദനം 16% കുറഞ്ഞു. ഒരു ദിവസം കൊണ്ട് തീ 18,000 ഏക്കറില്‍ നിന്ന് 210,000 ഏക്കറിലേക്കാണ് വളര്‍ന്നത്. കാലാവസ്ഥാ മാറ്റം കാരണമാണ് വര്‍ദ്ധിച്ച് വരുന്ന ഈ കാട്ടുതീ എന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു
— സ്രോതസ്സ് democracynow.org