ISIS ന് എതിരായി അമേരിക്ക നടത്തുന്ന യുദ്ധം നിയമവിരുദ്ധമാണെന്ന് ആരോപിച്ചുകൊണ്ട് ഒബാമക്കെതിരെ അമേരിക്കന്‍ സൈനിക ഓഫീസര്‍ കേസ് കൊടുത്തു. ക്യാപ്റ്റന്‍ Nathan Michael Smith നെ കുവെയ്റ്റിലേക്കാണ് നിയോഗിച്ചിരുന്നത്. തന്റെ ദൌത്യം ന്യായത്തിനാണെന്നും Smith കരുതി. എന്നാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി അതിനുണ്ടായിരുന്നില്ല. ‘ഇത് സര്‍ക്കാരിന്റെ യുദ്ധമാണോ അതോ അമേരിക്കയുടെ യുദ്ധമാണോ’ എന്ന് താന്‍ അത്ഭുതപ്പെടുന്നു എന്നും ഇറാഖിലും സിറിയയിലും അമേരിക്ക നടത്തുന്ന യുദ്ധത്തിന് കോണ്‍ഗ്രസിന്റെ അനുമതി തീര്‍ച്ചയായും വാങ്ങണമെന്ന് അമേരിക്കന്‍ കോടതി ഒബാമയോട് ആവശ്യപ്പെടണമെന്നും Smith കേസില്‍ പറയുന്നു.