പുകവലിക്കാരോടൊപ്പം ജീവിക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രാവശ്യം ആശുപത്രിയില്‍ പോകേണ്ടിവരും എന്ന് Pediatric Academic Societies 2016 Meeting ല്‍ അവതരിപ്പിച്ച ഒരു പഠനം പറയുന്നു. പുകയില പുക കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കും. ശ്വാസകോശ രോഗങ്ങള്‍, infections, ആസ്മ തുടങ്ങിയവ വര്‍ദ്ധിക്കും. കുട്ടികളുടെ അടുത്തിരുന്ന പുകവലിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് എല്ലായിടത്തും പ്രത്യേകിച്ച് കുട്ടികളുടെ ആശുപത്രിയില്‍ മുന്നറീപ്പ് സന്ദേശങ്ങള്‍ പതിപ്പിക്കണം. രക്ഷകര്‍ത്താക്കളുടെ ബോധവര്‍ക്കരണം വഴി കുട്ടികള്‍ പുകയില പുക ഏല്‍ക്കുന്നത് കുറക്കാനാവും. ഒപ്പം ആരോഗ്യ ചിലവും.
— സ്രോതസ്സ് aap.org
കുട്ടികളെ ചികില്‍സിക്കുന്ന ഡോക്റ്റര്‍മാരും ആദ്യം രക്ഷകര്‍ത്താക്കളുടെ പുകവലി ശീലത്തെക്കുറിച്ച് ചോദിക്കുകയും മുന്നറീപ്പ് കൊടുക്കുകയും വേണം.