സെനറ്റ് ഡമോക്രാറ്റുകള്‍ ഒബാമയോട് പറയുന്നു സിറിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് വേഗത്തില്‍ വേണമെന്ന്

ഒരു വര്‍ഷം കൊണ്ട് കുറഞ്ഞത് 10,000 സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക ഏറ്റെടുക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് ഒബാമ വാഗ്ദാനം നല്‍കിയതാണ്. അതിന് ശേഷം 7 മാസങ്ങള്‍ കഴിഞ്ഞു. ഇതുവരെ 1,736 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് മാത്രമാണ് അമേരിക്ക അഭയം നല്‍കിയത്. സ്ഥലമില്ലാത്തതിനാലല്ല ഇത്. ഇതേ കാലയളവില്‍ ബര്‍മ്മയില്‍ നിന്നുള്ള 6,000 അഭയാര്‍ത്ഥികളേയും ഇറാഖില്‍ നിന്ന് 4,000 ല്‍ അധികം അഭയാര്‍ത്ഥികളേയും സ്വീകരിച്ചു. ക്യാനഡ 26,000 അഭയാര്‍ത്ഥികളെ നവംബറിന് ശേഷം സ്വീകരിച്ചു.

ഒബാമക്ക് ഇനി 5 മാസം കൂടിയേയുള്ളു. തന്റെ വാഗ്ദാനം പാലിക്കണമെങ്കില്‍ ഇനിയുള്ള സമയത്ത് ഒബാമ 8,000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം കൊടുക്കണം. Richard Durbin ഉം പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സും ഉള്‍പ്പടെ 27 സെനറ്റ് ഡമോക്രാറ്റുകള്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് വേഗത്തില്‍ വേണമെന്ന് പറഞ്ഞ് ഒരു കത്ത് ഒബാമക്ക് അയച്ചു. “ദശാബ്ദങ്ങളായി ലോകത്തെ പ്രശ്നബാധിത പ്രശ്നങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ വിജയകരമായി പാര്‍പ്പിക്കുന്നതില്‍ പേടി അമേരിക്കയെ പിന്തരിപ്പിച്ചിട്ടില്ല. ഇപ്പോഴും അങ്ങനെയാവാന്‍ പാടില്ല” എന്ന് അവര്‍ എഴുതി.

— സ്രോതസ്സ് motherjones.com By Sara Rathod

നിങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുകയൊന്നും വേണ്ട. പക്ഷേ നിങ്ങള്‍ ലോകം മൊത്തം പോയി പ്രശനങ്ങളുണ്ടാക്കാതിരുന്നെങ്കില്‍ അതായിരുന്നു ഭാവി തലമുറയോട് അമേരിക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )