ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കാനായി ഒരു വര്‍ഷമായി നടത്തിവരുന്ന പരിപാടി തകര്‍ക്കാനായി അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്ന് ഒരു കള്ള യൂണിയന്‍ സൃഷ്ടിച്ചു എന്ന് Communication Workers of America (CWA) നേതൃത്വം ആരോപിക്കുന്നു. കമ്പനിക്കകത്ത് T-Voice എന്ന പേരില്‍ സ്വന്തമായ ഒരു സംഘടന രൂപീകരിച്ച് അസംതൃപ്തരായ തൊഴിലാളികളെ co-opt ചെയ്യുകാണ് T-Mobile ചെയ്യുന്നത് എന്ന് CWA നേതാക്കള്‍ പറയുന്നു. Bloomberg ന്റെ Josh Eidelson തേടിപ്പിടിച്ച ഒരു കമ്പനി ആഭ്യന്തര ഇമെയില്‍ പ്രകാരം “മുതിര്‍ന്ന നേതൃത്വത്തിന് Frontline feedback നല്‍കാനുള്ള ഒരു നേരിട്ടുള്ള ലൈനാണ” ഇത്. അമേരിക്കയുടെ തൊഴില്‍ നിയമം പ്രകാരം T-Voice പോലുള്ള സംഘങ്ങള്‍ നിയമവിരുദ്ധമാണ്.
— സ്രോതസ്സ് thinkprogress.org