പരസ്യ സാമ്രാജ്യം വിപുലപ്പെടുത്തുന്ന ശ്രമത്തിന്റെ ഭാഗമായി ഫേസ്ബുക്ക് അകൌണ്ടില്ലാത്തവരേയും പിന്‍തുടരാനുള്ള പരിപാടി തുടങ്ങും. ഉപയോക്താക്കളുടെ ബ്രൌസറില്‍ “cookies” എന്ന് വിളിക്കുന്ന ചെറു കോഡ് സ്ഥാപിക്കാനാണ് കമ്പനിയുടെ പരസ്യ പദ്ധതി. ഈ കുക്കികള്‍ ഉപയോക്താക്കള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകള്‍ നിരീക്ഷിക്കും. അതുപയോഗിച്ചാവും അവര്‍ക്കായുള്ള പരസ്യങ്ങള്‍ ലഭ്യമാക്കുക. ഇതേ പരിപാടിയാണ് ഗൂഗിളിന്റെ AdWords ഉം മറ്റ് ഓണ്‍ലൈന്‍ പരസ്യ സംവിധാനങ്ങളും ഉപയോഗിക്കുന്നത്.
— സ്രോതസ്സ് telegraph.co.uk
താങ്കളുടെ ഉപയോക്താക്കളുടെ സ്വകാര്യതയെ താങ്കള്‍ ബഹുമാനിക്കുന്നുവെങ്കില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള കമ്പനികളുടെ സേവനങ്ങള്‍ താങ്കളുടെ സൈറ്റില്‍ കൂട്ടിച്ചേര്‍ക്കരുത്.