സര്‍ക്കാരിനെ മറിച്ചിടാന്‍ പ്രതിപക്ഷപാര്‍ട്ടിയായ Maoist United Communist Party of Nepal (UCNPM)യുടെ സഹായത്തോടെ Nepal Congress Party (NCP) നടത്തിയ പരാജയപ്പെട്ട ശ്രമത്തെ ന്യൂഡല്‍ഹിയുടെ പിന്‍തുണച്ചു എന്ന് നേപ്പാള്‍ ആരോപിച്ചതിനാല്‍ ഇന്‍ഡ്യയും നേപ്പാളുമായുള്ള നയതന്ത്ര അകല്‍ച്ച കൂടുതല്‍ വലുതായി. ഇന്‍ഡ്യാ സര്‍ക്കാര്‍ ആ ആരോപണത്തെ തള്ളിക്കളഞ്ഞു. അതിന് മറുപടിയായി കാട്മണ്ഡു അവരുടെ ഡല്‍ഹിയിലെ സ്ഥാനപതിയും മുമ്പത്തെ NCP നേതാവുമായ Deep Kumar Upadhyay നെ തിരികെ വിളിച്ചു. “Upadhyay ഇപ്പോഴത്തെ സര്‍ക്കാരിനെ മാറ്റാനുള്ള പദ്ധതിയിട്ടതിനാലാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്,” എന്ന് നേപ്പാളിന്റെ പ്രതിരോധ മന്ത്രിയായ Bhim Rawal പറഞ്ഞു.
— സ്രോതസ്സ് wsws.org
ഇന്‍ഡ്യ അമേരിക്കക്ക് പഠിക്കുന്നോ അതോ വെറും ചട്ടുകമായി പ്രവര്‍ത്തിക്കുന്നോ?