2015 ല്‍ ലോകം മൊത്തം ഹരിത ഊര്‍ജ്ജം 5% വളര്‍ന്ന് 81 ലക്ഷം തൊഴില്‍ നല്‍കി. 2015 ശരല്‍ക്കാലത്ത് തുടങ്ങിയ എണ്ണ വിലയിലെ ഇടിവ് ലോകം മൊത്തം 3.5 തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായി. സൌരോര്‍ജ്ജമാണ് ലോകം മൊത്തം ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്. 2014 നെക്കാള്‍ 2015 ല്‍ 11% വര്‍ദ്ധനവ് രേഖപ്പെടുത്തിയ സൌരോര്‍ജ്ജം മൊത്തം 28 ലക്ഷം തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. ഇതില്‍ കൂടുതലും, ഏകദേശം 17 ലക്ഷം, ചൈനയിലാണ്. സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നത് ചൈനയിലായതിനാണ് ഇത്. യൂറോപ്പില്‍ സോളാറിന്റെ ഉത്പാദനം കുറഞ്ഞതിനാല്‍ തൊഴിലും കുറഞ്ഞു, എന്നാല്‍ അമേരിക്കയില്‍ വന്‍തോതില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനാല്‍ അവിടെ തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു.
— സ്രോതസ്സ് grist.org