2015 ല്‍ പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 80 ലക്ഷം കവിഞ്ഞു

ജര്‍മ്മനിയുടേയും പോര്‍ട്ടുഗലിന്റേയും ശുദ്ധ ഊര്‍ജ്ജ ലക്ഷ്യങ്ങളുടെ പിന്‍തുണയോടെ 2015 ല്‍ ലോകം മൊത്തം പുനരുത്പാദിതോര്‍ജ്ജ തൊഴിലുകള്‍ 81 ലക്ഷം കവിഞ്ഞു എന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

International Renewable Energy Agency’s (IRENA) ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഈ സംഖ്യ അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 5% വര്‍ദ്ധിച്ചു. ചൈനയാണ് ഒന്നാമന്‍. 35 ലക്ഷം പേര്‍ അവിടെ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്നു. രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് അമേരിക്കയും ആണ്.

സോളാര്‍ photovoltaic (PV) രംഗം 11% വര്‍ദ്ധിച്ച് ലോകം മൊത്തം 28 ലക്ഷം തൊഴില്‍ നല്‍കിക്കൊണ്ട് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന വിഭാഗമായി.

അമേരിക്കയില്‍ മാത്രം സൌരോര്‍ജ്ജ രംഗം 22% വളര്‍ന്നു. “എണ്ണയേയും പ്രകൃതിവാതകത്തേയും കടത്തിവെട്ടിക്കൊണ്ട് 12 മടങ്ങ് വേഗത്തിലാണ് അത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്,” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൌരോര്‍ജ്ജ രംഗം വലിയ വളര്‍ച്ച രേഖപ്പെടുത്തുന്ന മറ്റൊരു രാജ്യം ജപ്പാനാണ്. 2014 ല്‍ അവിടെ സൌരോര്‍ജ്ജ പാനല്‍ തൊഴിലവസരങ്ങള്‍ 28% വര്‍ദ്ധിച്ചു.

തൊഴിലിന്റെ കാര്യത്തില്‍ പവനോര്‍ജ്ജത്തിന് റിക്കോഡ് വര്‍ഷമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ പവനോര്‍ജ്ജ രംഗത്തെ തൊഴില്‍ 21% വര്‍ദ്ധിച്ചു. ലോകം മൊത്തമുള്ള വളര്‍ച്ച 5% ആണ്. അതേ സമയത്ത് എണ്ണ, പ്രകൃതിവാതകരംഗത്തെ തൊഴിലില്‍ 18% ഇടുവുണ്ടായിട്ടുണ്ട്.

“പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകളുടെ ചിലവ് കുറയുന്നതും, നല്ല നയങ്ങളുമാണ്,” എന്ന് IRENA Director-General ആയ Adnan Z. Amin പറഞ്ഞു. “വികസനം, നിക്ഷേപം, തൊഴില്‍, ആരോഗ്യം, സുരക്ഷിതത്വം തുടങ്ങിയവക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ശുദ്ധ വിപ്ലവം. അമിതമായി കാര്‍ബണ്‍ ഉപയോഗിച്ചുകൊണ്ട് അഭിവൃദ്ധിയുള്ള ഒരു ഭാവിയുണ്ടാവില്ല” എന്നാണ് Climate Group ന്റെ CEO ആയ Mark Kenber ന്റെ അഭിപ്രായം.

“the true costs of of fossil fuels,” എന്നൊരു ലഘുലേഖയും IRENA പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 2030 ഓടെ ഇരട്ടിയാക്കിയാല്‍ പ്രതിവര്‍ഷം $4.2 trillion ഡോളര്‍ ലാഭിക്കാനാവും. ഒപ്പം 40 ലക്ഷം ജീവനും രക്ഷിക്കാനും കഴിയും.

— സ്രോതസ്സ് commondreams.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )