ജീവസാങ്കേതികവിദ്യ കമ്പനികള്‍, രാസവസ്തു കോര്‍പ്പറേറ്റുകള്‍, കൃഷിവ്യവസായ ഭീമന്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രകൃതിയെക്കുറിച്ച് ഒരു ബഹുമാനവുമില്ലെന്ന് കടുത്ത അനുഭവങ്ങള്‍ നമ്മേ പഠിപ്പിക്കുന്നു. അവര്‍ക്ക് sense of humor ഉം ഇല്ലെന്ന് Rick Friday ഇപ്പോള്‍ തിരിച്ചറിഞ്ഞു. അയോവയിലെ കര്‍ഷകനും സ്വയം പഠിച്ച കാര്‍ട്ടൂണിസ്റ്റുമാണ് Friday. കഴിഞ്ഞ 21 വര്‍ഷങ്ങളായി കാര്‍ഷികവൃത്തിയോടൊപ്പം വരുമാനത്തിനായി അയോവയിലെ Farm News എന്ന പ്രസിദ്ധീകരണത്തില്‍ കാര്‍ട്ടൂണുകളും അദ്ദേഹം വരക്കാറുണ്ട്.
ഏപ്രില്‍ 30th 2016

വലിയ കടുത്ത വിമര്‍ശനമൊന്നുമില്ല ഈ കാര്‍ട്ടൂണില്‍. എന്നാല്‍ അടുത്ത ദിവസം Farm News എഡിറ്ററുടെ ഒരു ഇമെയില്‍ അദ്ദേഹത്തിന് കിട്ടി. പ്രസാധകരുടെ നിര്‍ദ്ദേശപ്രകാരം താങ്കളെ പിരിച്ചുവിട്ടിരിക്കുന്നു എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്.
— സ്രോതസ്സ് alternet.org