ചൈനയിലെ ക്യാന്‍സര്‍

ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ 43 ലക്ഷം ക്യാന്‍സര്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 28 ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു. ഏറ്റവും അധികമുള്ള ശ്വാസകോശ ക്യാന്‍സറാണ് ഏറ്റവും ആളുകളെ കൊന്നത്.

ചൈനയിലെ മരണത്തിന്റെ ഏറ്റവും വലിയ കാരണമായി ക്യാന്‍സര്‍ മാറി. ഇത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ്. 137 കോടി ജനസംഖ്യയുള്ള ചൈനയില്‍ 1990കളിലെ വിവരങ്ങള്‍ പ്രകാരം ജനസംഖ്യയുടെ 2% ല്‍ താഴെയായിരുന്നു ക്യാന്‍സര്‍ തോതും മരണ തോതും.

അടുത്ത കാലത്ത് National Central Cancer Registry of China ഉയര്‍ന്ന ഗുണമെന്‍മയുള്ള വിവരങ്ങള്‍ നല്‍കുകയുണ്ടായി. ബീജിങ്ങിലെ National Cancer Center ല്‍ ജോലി ചെയ്യുന്ന Wanqing Chen, PhD, MD യുടെ നേതൃത്വത്തില്‍ 2009-2011 കാലത്തെ ക്യാന്‍സര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ 72 പ്രദേശങ്ങളില്‍ നടത്തിയ പഠനത്തിന്റെ Cancer Statistics in China, 2015 എന്ന പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. ജനസംഖ്യയുടെ 6.5% പേര്‍ക്ക് ക്യാന്‍സറുണ്ട് എന്നാണ് കണ്ടെത്തിയത്.

  • എല്ലാ ക്യാന്‍സര്‍ കേസും ഒന്നിച്ച് രോഗം വരുന്നതിന്റെ തോത് 2000 – 2011 കാലത്ത് പുരുഷന്‍മാരില്‍ സ്ഥിരമായിരിക്കുകയും (പ്രതിവര്‍ഷം 10.2%) അതേ സമയം സ്ത്രീകളില്‍ വര്‍ദ്ധിക്കുകയും (പ്രതിവര്‍ഷം 12.2%)ചെയ്തു.
  • ചൈനയിലെ ക്യാന്‍സര്‍ മരണത്തില്‍ നാലിലൊന്നും പുകവലി കാരണമാണ്. 2010 ല്‍ ചൈനയുടെ ജനസംഖ്യയില്‍ പകുതിയും പുകവലിക്കാരായിരുന്നു. ചെറുപ്പക്കാരില്‍ ഇപ്പോഴും പുകവലിയുടെ തോത് വര്‍ദ്ധിച്ച് വരികയാണ്.
  • വായൂ മലിനീകരണം ലോകത്തിലേക്കും ഏറ്റവും അധികമാണ്. ചൂടാക്കാനും ആഹാരം പാകം ചെയ്യാനും കല്‍ക്കരി, ജൈവഇന്ധനങ്ങളും ഉപയോഗിക്കുന്നത് വീടിനകത്തെ വായൂമലിനീകരണവും വര്‍ദ്ധിപ്പിക്കുന്നു. മണ്ണിന്റേയും കുടിവെള്ളത്തിന്റേയും മലിനീകരണം ചൈനയിലെ ജനങ്ങളെ ക്യാന്‍സര്‍കാരികളുമായി സമ്പര്‍ക്കത്തിലെത്തിക്കുന്നു.

— സ്രോതസ്സ് sciencedaily.com

One thought on “ചൈനയിലെ ക്യാന്‍സര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )