കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ എഡ്‌വേര്‍ഡ് സ്നോഡനെ പിടിക്കാനായി Rendition വിമാനം ഉപയോഗിച്ചു

മോസ്കോ വിമാനത്താവളത്തില്‍ നിന്ന് വരുന്ന എഡ്‌വേര്‍ഡ് സ്നോഡനെ പിടികൂടി അമേരിക്കയിലേക്ക് അയക്കാനായി അമേരിക്കന്‍ Rendition വിമാനത്തെ ജൂണ്‍ 2013 ന് കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തില്‍ ഒരുക്കി നിര്‍ത്തി എന്ന് നിയമ വകുപ്പില്‍ നിന്ന് രേഖകള്‍ ശേഖരിച്ച ശേഷം ഓണ്‍ലൈന്‍ മാധ്യമമായ Denfri.dk റിപ്പോര്‍ട്ട് ചെയ്തു. രജിസ്ട്രേഷന്‍ നമ്പര്‍ N977GA ആയ ഒരു Gulfstream സ്വകാര്യ വിമാനം റഷ്യയുടെ ദിശയിലേക്ക് പോകുന്നതായി സ്കോട്ട്‌ലാന്റിലെ plane spotters ഡന്‍മാര്‍ക്കിന് സമീപപ്രദേശത്ത് കണ്ടു എന്ന കാര്യത്തെകുറിച്ച് 2014 വേനല്‍കാലത്ത് വാര്‍ത്തയുണ്ടായിരുന്നു..

സ്നോഡന്‍ ഡന്‍മാര്‍ക്കില്‍ കാലുകുത്തുകയാണെങ്കില്‍ അറസ്റ്റ് ചെയ്ത് നാടുകടത്താന്‍ അവിടുത്തെ അധികാരികള്‍ നടത്തിയ സജ്ജീകരണങ്ങളെക്കുറിച്ചും കോപ്പന്‍ഹേഗന്‍ വിമാനത്താവളം ഉപയോഗിച്ച നിഗൂഢമായ വിമാനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ Denfri.dk അപേക്ഷ കൊടുത്തു.

അധികാരികള്‍ അതിനെക്കുറിച്ചുള്ള ധാരാളം രേഖകള്‍ നല്‍കാതിരിക്കുകയും നല്‍കിയവ വളരേധികം മഷി പുരട്ടി മായിച്ചതും ആയിരുന്നു.

“ആ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അമേരിക്കയുമായുള്ള ഡന്‍മാര്‍ക്കിന്റെ ബന്ധം മോശമാകും,” എന്ന് നിയമ വകുപ്പ് മറുപടി നല്‍കി.

ഡന്‍മാര്‍ക്കിലെ വിമാനത്താവളം ഉപയോഗിച്ച Gulfstream വിമാനം Kastrup ല്‍ ലാന്റ് ചെയ്തു എന്ന് രേഖകള്‍ ഉറപ്പ് നല്‍കുന്നുണ്ട്. പോലീസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനും നിയമ വകുപ്പും ആ സമയത്ത് ലാന്റ് ചെയ്യുന്നതിലെ വ്യാകുലതകളെക്കുറിച്ച് നടത്തിയ ഒരു ഇമെയില്‍ ആശയവിനിമയത്തില്‍, ഒരു “USA state flight” ന് പറക്കാനും ലാന്റ് ചെയ്യാനുമുള്ള അനുവാദം ചോദിക്കുന്നു എന്ന വിവരം വ്യക്തമാക്കുന്നുണ്ട്.

— സ്രോതസ്സ് cphpost.dk

ഒരു അഭിപ്രായം ഇടൂ