ശരാശരി ബ്രിട്ടന്‍ നിവാസിക്ക് 69 വയസ് ആകാതെ കടത്തില്‍ നിന്ന് മോചനമുണ്ടാവില്ല എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു.
ബ്രിട്ടണിലെ വീട് വില ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 18 വയസായ ഒരാള്‍ ഇപ്പോള്‍ വീട്ടുടമസ്ഥനായാല്‍ അതിന്റെ കടത്തില്‍ നിന്ന് മോചിതനാവാന്‍ അയാള്‍ക്ക് 74 വയസ് കഴിയണം. ഭവനവായ്പയുടെ കാര്യത്തില്‍ മാത്രമല്ല ഇത്. വിദ്യാഭ്യാസ വായ്പ മുതല്‍ ക്രഡിറ്റ് കാര്‍ഡ് ബില്ല് വരെ ആളുകള്‍ അവരുടെ ജീവിതകാലം മുഴുവന്‍ പര്‍വ്വതം പോലെ കടം വാങ്ങുകയാണ്.
ഇത് വലുതാവുന്ന ഒരു പ്രശ്നമാണ്. സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ശരാശരി കടം അഞ്ചിലൊന്ന് വളര്‍ന്നു. ഭവനവായ്പയെ ഉള്‍പ്പെടുത്താതെ അത് വീടിന് £9,000 എന്ന തോതിലാണ്. പത്തിലൊന്ന് കടം വാങ്ങിയ ഉപഭോക്തക്കള്‍ അവരുടെ വരുമാനത്തിന്റെ 60% ല്‍ അധികം കടത്തില്‍ മുങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്.
അതിന്റെ വ്യക്തിപരമായ ആഘാതം വ്യക്തമാണ്. തങ്ങളുടെ ആസ്തികളെക്കുറിച്ച് നാലിലൊന്ന് ബ്രിട്ടീഷുകാര്‍ ഭയക്കുന്നു. എന്നാല്‍ അത് സമ്പദ്‌വ്യവസ്ഥയില്‍ വിശാലമായ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. അടുത്ത കാലത്തെ GDP വളര്‍ച്ച എന്നത് സുസ്ഥിരമല്ലാത്ത കടത്താലുള്ള ഉപഭോക്തൃ ചിലവാക്കാലുണ്ടായതാണ്.
എന്നാല്‍ അത് പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ്. ഊഹക്കച്ചവട പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിക്ഷേപങ്ങളെ മാറ്റി നിര്‍ത്തി യഥാര്‍ത്ഥ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചുവിടണം. അങ്ങനെ ചെയ്താല്‍ നമുക്ക് ഈ സ്വകാര്യം കടം ഇല്ലാതാക്കാം. അങ്ങനെ ചെയ്യുന്നത് നല്ലതുമാണ്. അത് സ്ഥിരമായയ നല്ല തൊഴില്‍ നിര്‍മ്മിക്കും, നല്ല ശമ്പളം കിട്ടും. സുരക്ഷിതമായ ഒരു സംരക്ഷണ വല കിട്ടും. കുടുംബങ്ങളെ പ്രശ്നത്തിലേക്ക് തള്ളിയിടുന്ന കടത്തിന്റെ അടിസ്ഥാനത്തിലാവില്ല അത്.
— സ്രോതസ്സ് neweconomics.org