ചൂരക്ക് വേറൊരു ഭീഷണി: സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം

കടലിന്റെ അമ്ലത വര്‍ദ്ധിച്ച് വരുന്നതിനനുസരിച്ച് ചൂര ഉപഭോക്താക്കളുടെ പാത്രത്തിലെത്തുന്നതിന് മുമ്പ് അലിഞ്ഞ് ഇല്ലാതാവും. Journal of Experimental Marine Biology and Ecology എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് അത് പറയുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി പസഫിക് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നത് മഞ്ഞച്ചിറക് ചൂര(yellowfin tuna) ലാര്‍വ്വയുടെ ധാരാളം അവയവങ്ങള്‍ക്ക് നാശമുണ്ടാക്കുന്നു. ആ നാശം കാരണം മീനുകള്‍ക്ക് പൂര്‍ണ്ണ വലിപ്പത്തില്‍ വളരുനാവില്ല. അതിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതാണ് ഈ പ്രശ്നം. മഞ്ഞച്ചിറകുള്ള ചൂര ഇപ്പോള്‍തന്നെ അമിതമായി പിടിക്കപ്പെടുന്ന ഇനമാണ്. പുതിയ ഭീഷണി അവയുടെ കാര്യം കൂടിതല്‍ പരിതാപകരമാക്കും.

— സ്രോതസ്സ് scientificamerican.com

ഒരു അഭിപ്രായം ഇടൂ