അല്‍ഗോറിന്റെ മൂത്തമകളായ Karenna Gore നേയും മറ്റ് 23 സന്നദ്ധ പ്രവര്‍ത്തകരേയും ബോസ്റ്റണില്‍ കഴിഞ്ഞ ദിവസം പ്രകൃവാതക പൈപ്പ് ലൈന് എതിരെ പ്രതിഷേധ സമരം നടത്തിയതിന് അറസ്റ്റ് ചെയ്തു. Resist the Pipeline എന്ന സന്നദ്ധ സംഘടനയും മതവിശ്വാസ നേതാക്കളും ദീര്‍ഘകാലമായി പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന Tim deChristopher ഉം ആണ് സമാധാനപരമായ ആ പ്രകടനം സംഘടിപ്പിച്ചത്.
ബോസ്റ്റണിന് അടുത്തുള്ള West Roxbury യിലൂടെ fracked gas കൊണ്ടുപോകാനായി ആണ് Spectra Energyയുടെ പൈപ്പ് ലൈന്‍ പണിയുന്നത്. എന്നാല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തൂടെ അവരുടെ സുരക്ഷയെ അവഗണിച്ച് വാതകം കൊണ്ടുപോകുന്നതിലും പ്രകൃതിവാതകം കത്തിക്കുന്നത് വഴിയുണ്ടാകുന്ന ആഗോള പരിസ്ഥിതി പ്രശ്നത്തിലും എതിര്‍പ്പ് പ്രകടിപ്പിക്കാനായി, വേനല്‍ക്കാലത്തെ താപതരംഗത്തിന്റെ വിപത്തിനെ മുന്നില്‍കണ്ടുകൊണ്ട് പാകിസ്ഥാനില്‍ വലിയ പൊതു സ്മശാനം കുഴിച്ചതിലേക്ക് ജന ശ്രദ്ധയെ കൊണ്ടുപോകാനായി പ്രതിഷേധക്കാര്‍ സ്വയം പൈപ്പ് ലൈന്‍ കുഴിയില്‍ കിടന്നു.
— സ്രോതസ്സ് grist.org