ലയനത്തിന് ശേഷം അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകളെ “fold up” ചെയ്ത് SBI ലേക്ക് ചേര്‍ക്കും എന്ന് SBI പറഞ്ഞു
SBI Managing Director B Sriram ബോംബേയില്‍ നടന്ന ഒരു യോഗത്തില്‍ അഭിപ്രായപ്പെട്ടതനുസരിച്ച് “വലിയ ഒരളവ് വരെ അവയെ SBIയുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചിലേക്ക് fold up ചെയ്യും. 60-70% വരെ വലിയ മൂല്യമുള്ള അകൌണ്ടുകള്‍ സാധാരണമാണ്. ഒരു relationship manager ക്ക് ചെയ്യാവുന്ന ജോലിയേ അതിനുള്ളു” എന്നാണ്.
അസോസിയേറ്റഡ് ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബ്രാഞ്ചുകള്‍ “low-hanging fruit” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. retail branch rationalisation ന് കൂടുതല്‍ വിശാലമായ പദ്ധതികളേ വേണ്ടിവരും.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ലയനം സംഭവിക്കും എന്ന് SBI Chairman Arundhati Bhattacharya ആവര്‍ത്തിച്ച് പറയുന്നു. SBI Group ല്‍ 5 അസോസിയേറ്റഡ് ബാങ്കുകളാണുള്ളത്. State Bank of Bikaner and Jaipur, State Bank of Travancore, State Bank of Patiala, State Bank of MysoreBSE -2.75 %, State Bank of Hyderabad.
ഭാരതീയ മഹിളാ ബാങ്കിനേയും ഈ വര്‍ഷം തന്നെ ലയിപ്പിക്കും എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
(ഓഹരിക്കമ്പോളത്തില്‍) ലിസ്റ്റ് ചെയ്തതാണോ അല്ലയോ എന്ന് നോക്കാതെ ഒറ്റയടിക്ക് എല്ലാത്തിനേയും ലയിപ്പിക്കും. ഒരു ദിവസം തന്നെ ആയിരിക്കുകയില്ല. എന്നാല്‍ വളരെ ചെറിയ സമയത്തിനകം അത് ചെയ്യും.
SBI സ്ഥാപിച്ചതിന്റെ 61ആം വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ “ബാങ്ക് വളരെ പ്രധാനപ്പെട്ട വര്‍ഷത്തിലേക്ക്” കടക്കുകയാണെന്ന് അവര്‍ പറഞ്ഞു. ലയനം വഴി ബാങ്കിന്റെ വലിപ്പം മൂന്നിലൊന്ന് വര്‍ദ്ധിക്കും. ലോകത്തെ 50 ഏറ്റവും വലിയ ബാങ്കുകളുടെ elite club ലേക്ക് കയറാനാവും. അവര്‍ പറയുന്നു. [ഹ ഹ ഹ …. കാണുക അവരുടെ eliteness]
ബാങ്ക് ലയനത്തെ യൂണിയനുകള്‍ എതിര്‍ക്കുന്നു. അത് Rs 37 trillion, USD 55500 കോടി ഡോളറിന്റെ ഒരു ബാങ്കിങ് ഭീമനെയാവും സൃഷ്ടിക്കുക.
കേരളത്തിലെ നിയമസഭ ലയനത്തെ അപലപിച്ചുകൊണ്ട് ഒരു resolution പാസാക്കി. സംസ്ഥാന വ്യക്തിത്വത്തിന്റെ ഭാഗമാണ് State Bank of Travancore എന്നും ലയനത്തോടെ അത് ഇല്ലാതാവും എന്നും അതില്‍ പറയുന്നു.