ജനാധിപത്യത്തിന് എത്രമാത്രം ഒളിഞ്ഞുനോട്ടം സഹിക്കാനാവും?

Edward Snowden ന്റെ വെളിപ്പെടുത്തലുകള്‍ക്ക് നന്ദി. സമൂഹത്തിലെ ഇപ്പോഴുള്ള പൊതുവായ ഒളിഞ്ഞുനോട്ടം(surveillance) മനുഷ്യാവകാശവുമായി ഒത്തുചേര്‍ന്ന് പോകുന്നില്ല എന്ന് നമുക്ക് അതിനാല്‍ അറിയാം. അമേരിക്കയിലും മറ്റുള്ള രാജ്യങ്ങളിലും വിമര്‍ശിക്കുന്നവരേയും, വിവരങ്ങളുടെ സ്രോതസ്സുകളായവരേയും, പത്രപ്രവര്‍ത്തകരേയും ഉപദ്രവിക്കുന്നതില്‍ നിന്നും കേസ് എടുക്കുന്നതില്‍ നിന്നും നമുക്കതറിയാം. നമുക്ക് ഈ രീതിയിലുള്ള നിരീക്ഷണവും കുറച്ചുകൊണ്ടുവരണം. പക്ഷേ എത്രമാത്രം? ഒളിഞ്ഞുനോട്ടത്തിന്റെ സഹിക്കാനാവുന്ന ഏറ്റവും കൂടിയ നില എന്താണ്? ജനാധിപത്യത്തില്‍ ഒളിഞ്ഞുനോട്ടം ഇടപെടുന്നതിന്റെ തുടക്കമാണ് സ്നോഡനെ പോലുള്ള whistleblowers നെ പിടികൂടണം എന്ന നിലയില്‍ എത്തിയിരിക്കുന്നത്.

സര്‍ക്കാരിന്റെ രഹസ്യസ്വഭാവം കാരണം സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്ന് നാം ജനങ്ങള്‍ക്ക് അറിയാന്‍ whistleblowers മാത്രമാണ് ആശ്രയം. എന്നിരുന്നാലും ഇന്നത്തെ സര്‍ക്കാരിന്റെ ഒളിഞ്ഞ്നോട്ടം whistleblowers ആകാന്‍ സാദ്ധ്യതയുള്ളവരെ ഭയപ്പെടുത്തുന്നു. സര്‍ക്കാരിന് മേല്‍ നമ്മുടെ ജനാധിപത്യ നിയന്ത്രണം തിരികെ സ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ ഒളിഞ്ഞ്നോട്ടം whistleblowers ന് സുരക്ഷിതത്വം നല്‍കുന്ന വിധം നാം പരിമിതപ്പെടുത്തണം.

കഴിഞ്ഞ 30 വര്‍ഷങ്ങളായി ഞാന്‍ നിര്‍ദ്ദേശിക്കുന്നത് പോലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത് നമ്മുടെ ഡിജിറ്റല്‍ ജീവിതത്തെ നമുടെ നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ആദ്യപടിയാണ്. നിരീക്ഷണം തടയുന്നതും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളെ നമുക്ക് വിശ്വസിക്കാനാവില്ല. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ ദൌര്‍ബല്യങ്ങളെ NSA ഉപയോഗിക്കുകയും ചിലപ്പോള്‍ അതില്‍ ദൌര്‍ബല്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത് നമ്മുടെ കമ്പ്യൂട്ടറികളിലും റൂട്ടറികലുമൊക്കെ കടന്നുകൂടുന്നു. നമ്മുടെ കമ്പ്യൂട്ടറുകളെ നമുക്ക് നിയന്ത്രിക്കാനുള്ള അവസരമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നല്‍കുന്നത്. എന്നാല്‍ നാം ഇന്റര്‍നെറ്റില്‍ കാല്‍വെക്കുന്ന സമയം മുതല്‍ അത് നമ്മുടെ സ്വകാര്യതയെ സംരക്ഷിക്കുന്നില്ല.

അമേരിക്കയില്‍ സര്‍ക്കാരിലെ രണ്ട് കക്ഷികളുടേയും സംയോജിത പരിപാടിയായി “ദേശീയ നിരീക്ഷണത്തില്‍ നിയന്ത്രണം” കൊണ്ടുവന്നു. എന്നാല്‍ അത് സര്‍ക്കാരിന്റെ നിരീക്ഷണം പരിമിതപ്പെടുത്തുന്നു മാത്രമേയുള്ളു. “whistleblower നെ പിടിക്കുക” എന്നത് അത് ആരാണെന്ന് കണ്ടെത്താനുള്ള അനുമതി നല്‍കുകയാണെങ്കില്‍ അത് whistleblowers നെ സംരക്ഷിക്കുകയില്ല. നമുക്ക് അതിനേക്കാളേറെ പോകണം.

ജനാധിപത്യത്തിലെ നിരീക്ഷണത്തിന്റെ ഉയര്‍ന്ന പരിധി

കുറ്റകൃത്യങ്ങളും കള്ളത്തരങ്ങളും whistleblowers പുറത്തുകൊണ്ടുവരുന്നില്ലെങ്കില്‍ നമുക്ക് നമ്മുടെ സര്‍ക്കാരിനേയും സ്ഥാപനങ്ങളേയും നിയന്ത്രിക്കാനുള്ള അവസാന കച്ചിത്തുരുമ്പും നഷ്ടമാകും. അതുകൊണ്ടാണ് ആരാണ് റിപ്പോര്‍ട്ടറോട് സംസാരിച്ചതെന്ന് കണ്ടെത്താന്‍ സര്‍ക്കാരിനെ സഹായിക്കുന്ന നിരീക്ഷണം ജനാധിപത്യത്തിന് താങ്ങാന്‍ കഴിയുന്നതിലും കൂടിയ നിരീക്ഷണമാണെന്ന് പറയുന്നത്.

മാധ്യമപ്രവര്‍ത്തകരെ അമേരിക്ക subpoena ചെയ്യില്ല. കാരണം “നിങ്ങള്‍ ആരോടൊക്കെയാണ് സംസാരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം.” പേര് പുറത്തുപറയാത്ത ഒരു അമേരിക്കന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍ 2011 ല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണിത്. ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍വിളികള്‍ കോടതിയില്‍ ഹാജരായി സാക്ഷിപറയാനുള്ള കല്‍പന (subpoenaed) കൊടുത്താണ് അത് കണ്ടുപിടിക്കുന്നത്. എന്നാല്‍ അവര്‍ Verizon ല്‍ നിന്നും മറ്റു കമ്പനികളില്‍ നിന്നും അമേരിക്കയിലുള്ള എല്ലാവരുടേയും ഫോണ്‍വിളികള്‍ എല്ലായിപ്പോഴും അവര്‍ subpoena ചെയ്യുകയാണെന്ന് സ്നോഡന്‍ കാണിച്ചുതന്നു.

എതിര്‍പ്പും പ്രതിഷേധ പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തില്‍ നിന്ന് രഹസ്യമാക്കിവെക്കേണ്ടവയാണ്. കാരണം എല്ലോങ്കില്‍ രാഷ്ട്രം വൃത്തികെട്ട കളികള്‍ കളിക്കും. സമാധനപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ഞുഴഞ്ഞ് കയറി അവര്‍ ഭീകരവാദികളാണെന്ന് വരുത്തിത്തീര്‍ക്കുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ എപ്പോഴുമുള്ള പ്രവര്‍ത്തനം ACLU തെളിയിച്ചതാണ്. അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകനോടോ വിമതനോടോ ആരാണ് സംസാരിച്ചതെന്ന് രാഷ്ട്രത്തിന് അറിയാന്‍ കഴിയുന്ന അവസ്ഥയാണ് രഹസ്യാന്വേഷണത്തിന്റെ സഹിക്കാന്‍ പറ്റാത്ത അവസ്ഥ.

ഒരിക്കല്‍ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടാല്‍ അത് എന്നെങ്കിലും ദുരുപയോഗം ചെയ്യപ്പെടാം

സാധാരണയായുള്ള രഹസ്യാന്വേഷണം വളരെ അധികമാണെന്ന് ജനം തിരിച്ചറിയുമ്പോള്‍ ആദ്യത്തെ പ്രതികരണം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാനുള്ള ശ്രമത്തെ പരിമിതപ്പെടുത്തുക എന്നതാവും. അത് നല്ലതായി തോന്നാം. എന്നാല്‍ അത് പ്രശ്നം പരിഹരിക്കില്ല. സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കുമെന്ന് കരുതിയാല്‍ പോലും അത് അല്‍പ്പം പോലുമുള്ള പരിഹാരമല്ല. (FISA കോടതിയെ NSA തെറ്റിധരിപ്പിച്ചു. അതായത് ആ കോടതിക്ക് NSA യെ ഉത്തരവാദിത്തമുള്ളവരാക്കാന്‍ കഴിഞ്ഞില്ല.) അനുമതി കിട്ടാന്‍ കുറ്റകൃത്യത്തെക്കുറിച്ചുള്ള സംശയം മാത്രം മതി. ഒരു whistleblower നെ “espionage” ചെയ്തു എന്ന് ആരോപിച്ചാല്‍, “ചാരനെ” കണ്ടെത്താനുള്ള ശ്രമം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ലഭ്യമാക്കും.

അത് കൂടാതെ രഹസ്യാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ നമ്മുടെ സ്വകാര്യ വിവരങ്ങളെ ദുരുപയോഗം ചെയ്യാം. ചില NSA ഏജന്റുമാര്‍ തങ്ങളുടെ കാമുകിമാരുടെ മുമ്പത്തേയും ഇപ്പോഴത്തേയും ജീവത്തെക്കുറിച്ച് പരിശോധന നടത്തുന്നുണ്ട്. “LOVEINT” എന്ന് വിളിക്കാം ഈ പ്രവര്‍ത്തിയെ. അവരെ കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ടെന്ന് NSA പറയുന്നുണ്ട്. പക്ഷേ എത്രമാത്രം വലുതാണ് അതെന്ന് നമുക്കറിയില്ല. ഈ സംഭവങ്ങള്‍ നമ്മേ അത്ഭുതപ്പെടുത്തുന്നില്ല. കാരണം ആളുകളുടെ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളുപയോഗിച്ച് ആകര്‍ഷക്കരായ വ്യക്തികളെ കണ്ടെത്തി പ്രേമാഭ്യര്‍ത്ഥന നടത്തുന്ന “running a plate for a date” എന്ന പ്രവര്‍ത്തി പോലീസ് ചെയ്യാറുണ്ടെന്ന കാര്യം പണ്ടേ അറിയാവുന്ന കാര്യമാണ്. ഈ പ്രവര്‍ത്തി പുതിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വന്നതോടെ വിപുലമായി. പ്രണയം തോന്നിയ ഒരു വ്യക്തിയുടെ ഫോണ്‍ ചോര്‍ത്താനായി 2016 ല്‍ ഒരു പ്രോസിക്യൂട്ടര്‍ ജഡ്ജിയുടെ കള്ള ഒപ്പ് ഇട്ട് വിധി നേടുകയുണ്ടായി. അമേരിക്കയിലെ ഇത്തരം ധാരാളം സംഭവങ്ങളെക്കുറിച്ച് AP ക്ക് അറിയാം.

രഹസ്യാന്വേഷണ വിവരങ്ങള്‍ എല്ലായ്പ്പോഴും മറ്റ് കാര്യങ്ങള്‍ക്കായും ഉപയോഗിക്കും. ആ പ്രവര്‍ത്തി നിരോധിച്ചാലും കാര്യമില്ല. ഒരിക്കല്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ രാഷ്ട്ടത്തിന് അത് ലഭ്യമാകും. അതിന് ദുരുപയോഗം ചെയ്യാനാവും. യൂറോപ്പിലേയും അമേരിക്കയിലേയും ഉദാരണങ്ങള്‍ അതാണ് കാണിക്കുന്നത്.

സര്‍ക്കാര്‍ ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ സെര്‍വ്വറുകളുടെ സുരക്ഷ ഭേദിച്ച് കടക്കുന്ന പുറത്തുള്ള ക്രാക്കര്‍മാര്‍ക്ക് എടുക്കാന്‍ കഴിയും. പ്രത്യേകിച്ച് അപകടകരമായ രാജ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രാക്കര്‍മാര്‍ക്ക്.

സര്‍ക്കാരിന് എളുപ്പത്തില്‍ പൊതുജന രഹസ്യാന്വേഷണം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ സാധിക്കും.

ഒരു മനുഷ്യനെ കണ്ടെത്താനുള്ള വിപുലമായ മീന്‍പിടുത്ത സാഹസികയാത്ര തുടങ്ങാന്‍ പൂര്‍ണ്ണമായ രഹസ്യാന്വേഷണം രാഷ്ട്രങ്ങള്‍ക്ക് അവസരം നല്‍കുന്നു. മാധ്യമപ്രവര്‍ത്തനവും ജനാധിപത്യവും സുരക്ഷിതമാക്കാന്‍ രാഷ്ട്രത്തിന് ലഭ്യമാകുന്ന വിവരങ്ങള്‍ സംഭരിക്കുന്നതിന് ഒരു പരിധി നാം നിര്‍ണ്ണയിക്കണം.

സ്വകാര്യതയുടെ ശക്തമായ സംരക്ഷണം തീര്‍ച്ചയായും സാങ്കേതികമായിരിക്കണം

പൊതുജന രഹസ്യനിരീക്ഷണ പീഡനത്തെ തടയാനായി Electronic Frontier Foundation നും മറ്റ് സംഘങ്ങളും ഒരു കൂട്ടം നിയമ സംഹിത രൂപകല്‍പ്പന ചെയ്തു. whistleblowers നായുള്ള നിയമ സംരക്ഷണം നല്‍കാനുള്ള പദ്ധതികള്‍ അതില്‍ വളരെ പ്രധാനപ്പെട്ടതാണ്. ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാന്‍ അത് പ്രധാനപ്പെട്ടതാണ്. അവ നടപ്പാക്കിയാല്‍ മാത്രമേ ആ ഗുണം ലഭിക്കൂ.

എന്നിരുന്നാലും, അത്തരം നിയമപരമായ സംരക്ഷണം അനിശ്ചിതമായതാണ്: അത്തരം നിയമങ്ങളെ റദ്ദാക്കുകയോ, നിര്‍ത്തിവെക്കുകയോ, അവഗണിക്കുകയോ ചെയ്യാം എന്നാണ് അടുത്തകാലത്തെ ഒരു ചരിത്രം കാണിക്കുന്നത്.

പൂര്‍ണ്ണ നിരീക്ഷണത്തിനുള്ള സാധാരണയായുള്ള ന്യായീകരണങ്ങള്‍ ക്ഷുദ്രരാഷ്‌ട്രീയക്കാര്‍ ഏത് ഭീകരാക്രമണത്തിലും, അതില്‍ വളരെ കുറവ് ആളുകളേ മരിച്ചിട്ടുള്ളെങ്കിലും, അതിനെ പെരിപ്പിച്ച് കാണിച്ച് ഒരു അവസരമായി ഉപയോഗിക്കും.

ഒരിക്കലും അത് നിലനിന്നിരുന്നില്ല എന്നപോലെ, ഡാറ്റയുെട ലഭ്യത നിയന്ത്രിക്കുക എന്ന കാര്യത്തെ മാറ്റിവെച്ചാല്‍, വര്‍ഷങ്ങളായുള്ള രേഖാസമാഹാരം(dossiers) പെട്ടെന്ന് രാഷ്ട്രത്തിന്റേയും അതിന്റെ ഏജന്റ്മാരുടേയും സ്വകാര്യ ദുരുപയോഗത്തിനായി ലഭ്യമാകും കമ്പനികളാണ് അത് ശേഖരിക്കുന്നതെങ്കില്‍ അവരുടേയും ദുരുപയോഗത്തിന് വഴിവെക്കും. അതിന് പകരം നാം എല്ലാവരുടേയും രേഖാസമാഹാരം ശേഖരിക്കുന്നത് തന്നെ വേണ്ടെന്ന് വെച്ചാല്‍ ആ രേഖാസമാഹാരം തന്നെ കാണില്ല. ഒരു രീതിയിലും അത് ശേഖരിക്കാനാവില്ല. ഒരു പുതിയ liberal അധികാരിക്ക് രഹസ്യ നിരീക്ഷണം ഒന്നില്‍ നിന്ന് തുടങ്ങേണ്ടിവരും. എന്നാലും അയാള്‍ക്ക് ആ ദിവസം മുതല്‍ക്കുള്ള ഡാറ്റയേ സൂക്ഷിക്കാവുകയുള്ളല്ലോ. നിയമത്തെ ഇല്ലാതകാക്കാന്‍ ഈ ആശയം അര്‍ത്ഥവത്തല്ല

ആദ്യമായി, വിഢിയാകാതിരിക്കുക

സ്വകാര്യത നിങ്ങള്‍ക്ക് വേണമെങ്കില്‍, ആദ്യം അത് വലിച്ചെറിയാതിരിക്കുക: നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കേണ്ട ആദ്യത്തെ ആള്‍ നിങ്ങള്‍ തന്നെയാണ്. വെബ് സൈറ്റുകളില്‍ നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതിരിക്കുക. അവരെ Tor ഉപയോഗിച്ച് ബന്ധപ്പെടുക. സന്ദര്‍ശകരെ പിന്‍തുടരുന്ന സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്ന ബ്രൌസറുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ ഇമെയിലുകള്‍ GNU Privacy Guard ഉപയോഗിച്ച് പൂട്ടുക. പണം നേരിട്ട് കൊടുത്ത് സാധനങ്ങള്‍ വാങ്ങുക.

ഡാറ്റ നിങ്ങള്‍ സ്വന്തമായി സൂക്ഷിക്കുക; ഏതെങ്കിലും കമ്പനിയുടെ “സൌകര്യപ്രദമായ” സെര്‍വ്വറില്‍ സൂക്ഷിക്കരുത്. ഡാറ്റ encrypt ചെയ്ത് സംഭരിക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു വാണിജ്യ സേവനം സുരക്ഷിതമാണ്. ഫയലുകളുടെ പേരുള്‍പ്പടെ എല്ലാം നിങ്ങളുടെ കമ്പ്യൂട്ടറിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വേണം encrypt ചെയ്യാന്‍.

സ്വകാര്യതയുടെ പേരിലും നിങ്ങള്‍ കുത്തക സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം ഒഴുവാക്കണം. മറ്റുള്ളവരെ നിങ്ങളുടെ കമ്പ്യൂട്ടിങ്ങിന്റെ നിയന്ത്രണം കൊടുത്താല്‍ അവര്‍ നിങ്ങളെ രഹസ്യാന്വേഷണം നടത്തിയേക്കും. software substitute എന്നുള്ള സേവനങ്ങള്‍ ഉപേക്ഷിക്കുക. നിങ്ങളുടെ ഡാറ്റ സെര്‍വ്വറിലേക്ക് മാറ്റുന്നതിന് അത് പ്രേരിപ്പിക്കുന്നു.

നിങ്ങളുടെ സുഹൃത്തുക്കളുടേയും ബന്ധമുള്ളവരുടേയും സ്വകാര്യത സംരക്ഷിക്കുക. അവരുടെ വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് പറയരുത്. അവരെ എങ്ങനെ ബന്ധപ്പെടാം എന്ന വിവരം വെളിപ്പെടുത്താം. ഒരു വെബ് സൈറ്റിനും നിങ്ങളുടെ ഇമെയില്‍ ലിസ്റ്റോ ഫോണ്‍ ലിസ്റ്റോ നല്‍കരുത്. നിങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ചുള്ള, പത്രത്തില്‍ പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ കരുതുന്ന വിവരങ്ങള്‍, ഫേസ് ബുക്ക് പോലുള്ള കമ്പനികള്‍ക്ക് നല്‍കരുത്. ഫേസ് ബുക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങളുടെ യഥാര്‍ത്ഥ പേര് പുറത്ത് പറയണമെന്ന് നിര്‍ബന്ധിക്കുന്ന ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുക. നിങ്ങള്‍ തന്നെ അത് നല്‍കിയാല്‍ പോലും, മറ്റുള്ളവരേയും അവരുടെ സ്വകാര്യത പണയം വെക്കാന്‍ നിര്‍ബന്ധിക്കുകയാണത്.

സ്വയം രക്ഷ പ്രധാനപ്പെട്ടതാണ്. എന്നാലും ഏത്ര ശക്തമായ സ്വയം രക്ഷയുണ്ടായാലും നിങ്ങളുടേതല്ലാത്ത സിസ്റ്റങ്ങളില്‍ നിന്ന് നിങ്ങളുടെ സ്വകാരത സംരക്ഷിക്കാന്‍ പര്യാപ്തമല്ല. നാം മറ്റുള്ളവരുമായി സംവദിക്കുമ്പോഴോ, നഗരത്തില്‍ ചുറ്റിക്കറങ്ങുമ്പോഴോ, നമ്മുടെ സ്വകാര്യത നമ്മുടെ സമൂഹം നടപ്പാക്കുന്ന പ്രവര്‍ത്തികളെ ആശ്രയിച്ചിരിക്കും. ചില സിസ്റ്റങ്ങളെ നമുക്ക് ഒഴുവാക്കാനായേക്കും. പക്ഷേ എല്ലാറ്റിനേയും പറ്റില്ല. ആളുകളെ രഹസ്യമായി അന്വേഷിക്കുന്നത് നിര്‍ത്തലാക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം. കുറ്റാരോപിതരെ നിരീക്ഷിക്കാം.

സ്വകാര്യതെ ഉറപ്പാക്കുന്ന രീതിയില്‍ വേണം എല്ലാ സിസ്റ്റങ്ങളും രൂപകല്‍പ്പന ചെയ്യാന്‍

പൂര്‍ണ്ണ രഹസ്യാന്വേഷണം സമൂഹം നമുക്ക് വേണ്ടെങ്കില്‍ രഹസ്യാന്വേഷണത്തെ ഒരു തരം സാമൂഹ്യ മലിനീകരണമായി കണക്കാക്കുകയും ഓരോ ഡിജിറ്റല്‍ സിസ്റ്റത്തിന്റേയും ഫലം കഴിയുന്നത്ര കുറക്കാനും ശ്രമിക്കണം. ഭൌതികവസ്തുക്കളില്‍ നിന്നുള്ള മലിനീകരണം കുറക്കാന്‍ ശ്രമിക്കുന്നത് പോലെ.

ഉദാഹരണത്തിന്: വൈദ്യുതിയുടെ “smart” മീറ്ററുകള്‍ ഓരോ ഉപഭോക്താക്കളുടേയും വൈദ്യുതി ഉപയോഗം അപ്പപ്പോള്‍ കമ്പനിയെ അറിയിക്കുന്നു. ഇത് പൊതുവായ രഹസ്യാന്വേഷമായാണ് നടപ്പാക്കുന്നത്. എന്നാല്‍ രഹസ്യാന്വേഷണമില്ലാതെയും അത് ചെയ്യാം. ഒരു സ്ഥലത്തെ മൊത്തം വൈദ്യുതി ഉപഭോഗത്തെ അവിടെയുള്ള ഉപഭോക്താക്കളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ ശരാശരി ഉപഭോഗം കമ്പനിക്ക് കിട്ടും. അവര്‍ക്കത് ഉപഭോക്താക്കളുടെ മീറ്ററിലേക്ക് അയക്കാം. ഉപഭോക്താവിന് ആ വിവരം തങ്ങളുടെ സ്വന്തം ഉപഭോഗവുമായി താരതമ്യം ചെയ്യാനുപയോഗിക്കാം. ഇതിന്റെ ഗുണമെന്തെന്നാല്‍, ഇതില്‍ രഹസ്യാന്വേഷണമില്ല!

അത്തരത്തിലുള്ള സ്വകാര്യത നമുക്ക് നമ്മുടെ എല്ലാ ഡിജിറ്റല്‍ സംവിധാനത്തിലും രൂപകല്‍പ്പന ചെയ്യണം.

ഡാറ്റ ശേഖരിക്കുന്നതിനുള്ള പരിഹാരം: അത് വിതറിയിടുക

ശേഖരിക്കാന്‍ അസൌകര്യമാകും വിധം ഡാറ്റ വിതറിയിടുക എന്നതാണ് നിരീക്ഷണങ്ങളില്‍ നിന്ന് സുരക്ഷിതമാകാനുള്ള ഒരു വഴി. പഴയ രീതിയിലുള്ള സുരക്ഷാ ക്യാമറകള്‍ സ്വകാര്യതക്ക് ഒരു ഭീഷണിയല്ല(*). റിക്കോഡിങ് സൂക്ഷിക്കുന്നത് ക്യാമറ വെച്ചിരിക്കുന്ന സ്ഥലത്താണ്. കുറച്ച് ആഴ്ചകള്‍ മാത്രമേ അത് സൂക്ഷിച്ച് വെക്കാറുള്ളു. ഈ റിക്കോര്‍ഡിങ്ങുകള്‍ ലഭ്യമാകുനുള്ള അസൌകര്യം കാരണം വന്‍തോതില്‍ അത് ചെയ്യാറില്ല. ഒരു കുറ്റകൃത്യം നടന്നു എന്ന് ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാവും അത് ഉപയോഗിക്കുക. ദശലക്ഷക്കണക്കിന് ഇത്തരം ടേപ്പുകള്‍ ദിവസവും ശേഖരിക്കുകയും നിരീക്ഷിക്കുകയോ കോപ്പി ചെയ്യുകയോ എന്നത് ഭൌതികമായി നടക്കുന്ന കാര്യമല്ല.

സെക്യൂരിറ്റി ക്യാമറകള്‍ ഇപ്പോള്‍ രഹസ്യാന്വേഷണ ക്യാമറകളായി മാറിയിരിക്കുകയാണ്: അവ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അങ്ങനെ റിക്കോഡ് ചെയ്യുന്നവ ഡാറ്റാ സെന്ററുകള്‍ എക്കാലത്തേക്കുമായി സൂക്ഷിക്കാം. അത് ഇപ്പോള്‍ തന്നെ അപകടകരമാണ്. എന്നാല്‍ അത് കൂടുതല്‍ ദുഷ്കരമാകും. face recognition ന്റെ വളര്‍ച്ച കാരണം സംശയത്തിലുള്ള പത്രപ്രവര്‍ത്തനെ റോഡില്‍ പിന്‍തുടര്‍ന്ന് അയാളോട് ആരൊക്കെയാണ് സംസാരിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയാനാവും.

ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള ക്യാമറകള്‍ മോശം സുരക്ഷിതത്വമുള്ളവയാണ്. അതുകൊണ്ട് ആര്‍ക്ക് വേണമെങ്കിലും അതിലെ കാഴ്ചകള്‍ കാണാനാവും. സ്വകാര്യത തിരിച്ച് പിടിക്കുന്നതിന് പൊതുജനങ്ങള്‍ വരുന്ന സ്ഥലത്ത് അവരേ ലക്ഷ്യം വെച്ചിട്ടുള്ള ഇന്റര്‍നെറ്റില്‍ ബന്ധിപ്പിക്കപ്പെട്ടിട്ട ക്യാമറകള്‍ നാം നിരോധിക്കണം. എന്നാല്‍ ആര്‍ക്കും സ്വതന്ത്രമായി ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് തടയാന്‍ പാടില്ല. വ്യവസ്ഥാപിതമായി അത്തരം വിവരങ്ങള്‍ ശേഖരിച്ച് ഇന്റര്‍നെറ്റിലെത്തിക്കുന്നതിനെ പരിമിതപ്പെടുത്തുകയും വേണം.

* കടയുടെ അകത്തോ, തെരുവിലോ സുരക്ഷാ ക്യാമറ തുറന്നിരിക്കുന്നു എന്ന് ഞാന്‍ ഊഹിക്കുകയാണ്. ഏത് ക്യാമറയായാലും ആരുടേയുമെങ്കിലും സ്വകാര്യ ഇടത്തിന് നേരെ ചൂണ്ടിയാല്‍ അത് സ്വകാര്യതയെ ഭംജിക്കുകയാണ്. എന്നതാല്‍ അത് വേറൊരു പ്രശ്നമാണ്.

ഇന്റര്‍നെറ്റ് വാണിജ്യ രഹസ്യാന്വേഷണത്തിന് പരിഹാരം

കൂടുതല്‍ ഡാറ്റാ ശേഖരണവും നടക്കുന്നത് ആളുകളുടെ സ്വന്തം ഡിജിറ്റല്‍ പ്രവര്‍ത്തികളില്‍ നിന്നാണ്. സാധാരണ ആ ഡാറ്റ ആദ്യം ശേഖരിക്കുന്നത് കമ്പനികളായിരിക്കും. സ്വകാര്യത, ജനാധിപത്യം എന്നിവയുടെ ഭീഷണിയുടെ കാര്യത്തില്‍ രഹസ്യാന്വേഷണം സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതോ കമ്പനികള്‍ നടത്തുന്നതോ തമ്മില്‍ ഒരു വ്യത്യാസവും കാണിക്കുന്നില്ല. കാരണം കമ്പനികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വ്യവസ്ഥാപിതമായി രാഷ്ട്രത്തിന്റെ കൈകളിലെത്തും.

PRISM പരിപാടി വഴി NSA ഇന്റര്‍നെറ്റിലെ ധാരാളം വലിയ കോര്‍പ്പറേറ്റുകളുടെ ഡാറ്റാബേസ് ബന്ധം ലഭിച്ചു. ഫോണ്‍ റിക്കോഡുകള്‍ 1987 ന് ശേഷമുള്ള എല്ലാ ഫോണ്‍ വിളി രേഖകളും AT&T സൂക്ഷിക്കുകയും ആവശ്യാനുസരണം അത് പരിശോധിക്കാന്‍ DEA ക്ക് അനുവാദം കൊടുക്കുകയും ചെയ്തു. ശരിക്ക് പറഞ്ഞാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ ആ രേഖകള്‍ കൈവശം വെക്കുന്നില്ല, എന്നാല്‍ പ്രായോഗികമായി അതിന് എല്ലാം ലഭ്യമാണ്.

മാധ്യമപ്രവര്‍ത്തനവും ജനാധിപത്യവും സുരക്ഷിതമാക്കാന്‍ ജനങ്ങളെക്കുറിച്ച് സര്‍ക്കാരോ മറ്റ് സംഘങ്ങളോ വിവരങ്ങള്‍ ശേഖരിക്കുന്നത് ചെറുതാക്കിയാലേ സാദ്ധ്യമാകൂ. ഉപയോക്താക്കളെക്കുറിച്ച് ഡാറ്റകള്‍ ശേഖരിക്കാത്ത വിധം ഡിജിറ്റല്‍ സിസ്റ്റത്തെ നാം രണ്ടാമത് രൂപകല്‍പ്പന ചെയ്യണം. നമ്മുടെ ഇടപാടുകളെക്കുറിച്ച് ഡിജിറ്റല്‍ ഡാറ്റ അവര്‍ക്ക് വേണമെന്നുണ്ടെങ്കില്‍ അത് അവര്‍ക്ക് നിശ്ഛിത കാലം മാത്രം കൈവശം വെക്കാവുന്ന രീതിയിലാവണം. ഉപയോഗം കഴിഞ്ഞും നമ്മളോട് ഇടപെടാനായി അത് സൂക്ഷിച്ച് വെക്കാന്‍ പാടില്ല.

ഉപയോക്താക്കളുടെ സൈറ്റിലെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കുന്നതിലടിസ്ഥാനമായുള്ള പരസ്യങ്ങള്‍ കൊണ്ടാണ് സൈറ്റുകള്‍ സാമ്പത്തികമായി നിലനില്‍ക്കുന്നത് എന്നതാണ് ഇപ്പോഴത്തെ തോതിലുള്ള ഇന്റര്‍നെറ്റിലെ രഹസ്യാന്വേഷണത്തിന്റെ കാരണം. നമുക്ക് വേണമെങ്കില്‍ അവഗണിക്കാന്‍ കഴിയുന്ന വെറുമൊരു ശല്യമായ ഒന്നിനെ രഹസ്യാന്വേഷണ സംവിധാനമായി മാറ്റി നാം അറിഞ്ഞാലും ഇല്ലെങ്കിലും നമ്മേ ദ്രോഹിക്കുന്ന ഒന്നാക്കി മാറ്റുകയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള വാങ്ങലുകളെല്ലാം അത് ചെയ്യുന്നവരെ രഹസ്യാന്വേഷണം നടത്തുന്നു. ഉയര്‍ത്തിപ്പിടിക്കേണ്ട ഉത്തരവാദിത്തം എന്നതിന് പകരം “privacy policies” എന്നത് സ്വകാര്യത ലംഘിക്കാനുള്ള ന്യായീകരണങ്ങളാണെന്ന് നമുക്കെല്ലാം ബോധമുണ്ട്.

പണമടക്കുന്നവര്‍ക്ക് anonymous payments ചെയ്യാന്‍ പറ്റുന്ന ഒരു സംവിധാനം കൊണ്ട് രണ്ട് പ്രശ്നവും നമുക്ക് പരിഹരിക്കാം. പണം വാങ്ങുന്നയാള്‍ക്ക് anonymous ആകാന്‍ പറ്റില്ല, കാരണം അത് നികുതി വെട്ടിപ്പിന് കാരണമാതും. ബിറ്റ്കോയിന്‍(Bitcoin) anonymous അല്ല. ബിറ്റ്കോയിന്‍ ഉപയോഗിച്ച് anonymous ആയും പണം അടക്കാനുള്ള വഴികള്‍ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. 1980കളിലാണ് ആദ്യമായി ഡിജിറ്റല്‍ പണം എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്. രാഷ്ട്രം തടയാത്ത വിധത്തിലുള്ള അനുയോജ്യമായ ബിസിനസ്‍ സംവിധാനങ്ങള്‍ മാത്രം മതി നമുക്ക്.

സുരക്ഷ തകര്‍ത്ത് കയറുന്നവര്‍ക്ക് ശേഖരിക്കപ്പെട്ട വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യാമെന്നതാണ് സൈറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ വേറൊരു ദോഷം. ഉപഭോക്താക്കളുടെ credit card വിവരങ്ങള്‍ ഒക്കെ ഇത്തരം വ്യക്തിപരമായ വിവരങ്ങളില്‍ ഉള്‍പ്പെടും. ഒരു anonymous payment system ഈ അപകടം ഇല്ലാതാക്കും. സൈറ്റിന് നിങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ സൈറ്റിലെ സുരക്ഷിതത്തിന്റെ പാളിച്ച നിങ്ങള്‍ക്ക് ദോഷം വരുത്തുകയില്ല.

യാത്രയിലെ രഹസ്യാന്വേഷണത്തിന് പരിഹാരം

ഡിജിറ്റല്‍ ചുങ്ക പിരിവിന് പകരം anonymous പണമടക്കല്‍ ഉപയോഗിക്കണം. ലൈസന്‍സ് പ്ലേറ്റ് തിരിച്ചറിയല്‍ സിസ്റ്റം എല്ലാ ലൈസന്‍സ് പ്ലേറ്റും തിരിച്ചറിയാന്‍ കഴുവുള്ളതാണ്. ആ വിവരങ്ങള്‍ അവര്‍ കാലയളവില്ലാതെ സൂക്ഷിച്ച് വെക്കും. ലൈസന്‍സ് നമ്പര്‍ നോക്കാനും രേഖപ്പെടുത്താനും നിയമ അനുവാദമുണ്ടാകണം.

ഡിജിറ്റല്‍ ടോള്‍ ശേഖരണം anonymous payment (ഉദാഹരണത്തിന് ഡിജിറ്റല്‍ പണം) രീതിയിലേക്ക് മാറ്റണം. ലൈസന്‍സ് പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം എല്ലാ ലൈസന്‍സ് പ്ലേറ്റും തിരിച്ചറിയും. ശേഖരിക്കുന്ന വിവരങ്ങള്‍ അനന്തമായി സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കാറുകളുടെ മാത്രം ലൈസന്‍സ് പ്ലേറ്റേ അവ തിരിച്ചറിയാവൂ എന്ന രീതിയിലുള്ള നിയമം കൊണ്ടുവരണം. എല്ലാ കാറുകളുടേയും നമ്പരുകള്‍ പ്രാദേശികമായി കുറച്ച് ദിവസത്തേക്ക് സൂക്ഷിക്കുക എന്നത് കുറഞ്ഞ സുരക്ഷിതത്വം നല്‍കുന്ന വേറൊരു ബദലാണ്. ഇന്റര്‍നെറ്റില്‍ മൊത്തം വിവരങ്ങളും ഒരിക്കലും ലഭ്യമാകരുത്. കോടതിയുത്തരവിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ക്ക് ആ പ്രത്യേക നമ്പരുകള്‍ പരിശോധിക്കാം.

അമേരിക്കയുടെ “no-fly” പട്ടിക എന്നത് ഇല്ലാതാക്കണം. കാരണം അത് വിചാരണ നടത്താതെ ചെയ്യുന്ന ശിക്ഷയാണ്.

കൂടുതല്‍ ശ്രദ്ധയോടെ പരിശോധിക്കേണ്ട വ്യക്തികളുടെ ഒരു പട്ടിക തയ്യാറാക്കുന്നതില്‍ തെറ്റില്ല. തദ്ദേശീയ വിമാനത്തിലുള്ള anonymous ആയ യാത്രക്കാരെ ആ പട്ടികയിലുള്ളവരായി കണക്കാക്കി പരിശോധന നടത്താം. അതുപോലെ രാജ്യത്തിനകത്ത് പ്രവേശിക്കാന്‍ പാടില്ല എന്നുള്ള പൌരന്‍മാരല്ലാത്തവരെ ഒരിക്കലും വിമാനത്തില്‍ കയറ്റരുത്. ന്യായമായ എല്ലാ ആവശ്യത്തിനും ഇത്രമാത്രം മതി.

ധാരാളം mass transit സംവിധാനങ്ങള്‍ smart cards ഓ RFIDs ഓ ഉപയോഗിക്കുന്നവരാണ്. ഈ സംവിധാനങ്ങള്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നു: ഒരിക്കല്‍ നിങ്ങളത് ഉപയോഗിച്ചാല്‍ നിങ്ങളുടെ പേര് ആ കാര്‍ഡുമായി സ്ഥിരമായി ബന്ധപ്പെടുത്തുന്നു. ഓരോ കാര്‍ഡും ഉപയോഗിച്ചുള്ള എല്ലാ ഗതാഗതത്തേയും അവര്‍ രേഖപ്പെടുത്തുന്നു. വമ്പന്‍ രഹസ്യാന്വേഷണമാണ് അത് വഴി സംഭവിക്കുന്നത്. ഈ വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനം ചെറുതാക്കി കൊണ്ടുവരികയാണ് വേണ്ടത്.

Navigation സേവനങ്ങള്‍ രഹസ്യാന്വേഷണം നടത്തുന്നവയാണ്: ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ മാപ്പ് സേവനത്തോട് ഉപയോക്താവിന്റെ സ്ഥാനവും എവിടേക്ക് പൊകണം എന്ന വിവരവും കൊടുക്കുന്നു. പിന്നീട് സെര്‍വ്വര്‍ അതിന്റെ വഴി കണ്ടുപിടിച്ച് ഉപയോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് അയച്ചുകൊടുക്കുന്നു. അവിടെ അത് പ്രദര്‍ശിപ്പിക്കുന്നു. ഇക്കാലത്ത് സെര്‍വ്വറുകള്‍ ഉപയോക്താവിന്റെ സ്ഥാനം സൂക്ഷിക്കുന്നു. കാരണം അത് തടയുന്ന ഒരു വഴിയുമില്ല. ഈ രഹസ്യാന്വേഷണം സ്വാഭാവികമായി അവശ്യമല്ല. പുനര്‍ രൂപകല്‍പ്പന വഴി അത് ഒഴുവാക്കാവുന്നതാണ്. ഉപയോക്താവിന്റെ കമ്പ്യൂട്ടറിലെ സ്വതന്ത്ര സോഫ്റ്റ്‌വെയറിന് മാപ്പ് വിവരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത് അതുപയോഗിച്ച്, നിങ്ങളെവിടേക്ക് പോകുന്നു എന്ന ആരേയും ബോധിപ്പിക്കാതെ വഴി കണ്ടെത്തി പ്രദര്‍ശിപ്പിക്കാം.

വാടകക്കെടുക്കുന്നയാളിന്റെ വ്യക്തിത്വവിവരങ്ങള്‍ സ്റ്റേഷന് അകത്ത് മാത്രം പരിമിതപ്പെടുത്തുന്ന രീതിയില്‍ സൈക്കിള്‍ വാടകക്കെടുക്കുന്ന സംവിധാനം തുടങ്ങിയവ രൂപകല്‍പ്പന ചെയ്യണം. മറ്റെല്ലാ സ്റ്റേഷനുകളോടും സാധനം ലഭ്യമല്ല എന്ന വിവരം മാത്രം പങ്കുവെച്ചാല്‍ മതി. പിന്നീട് ഉപയോക്താവ് സാധനം ഏതെങ്കിലും സ്റ്റേഷനില്‍ തിരിച്ച് നല്‍കുമ്പോള്‍ അത് ഏത് സ്റ്റേഷനില്‍ നിന്ന് എപ്പോള്‍ കടം എടുത്തതാണെന്ന വിവരം അവര്‍ക്കറിയാം പറ്റും. അത് ആദ്യത്തെ സ്റ്റേഷനെ സാധനം തിരികെയെത്തി എന്ന വിവരം ധരിപ്പിക്കാനുമാവും. അത് ഉപയോക്താവിന്റെ ഫീസ് കണക്കാക്കും. (അല്‍പ്പനേരം കഴിഞ്ഞ്) അത് ഹെഡ്ഓഫീസിലേക്ക് ഈ വിവരങ്ങള്‍ അയച്ചുകൊടുക്കും. ഏത് സ്റ്റേഷനില്‍ നിന്നാണ് ഈ ബില്ല് വന്നതെന്ന് ഹെഡ്ഓഫീസിന് അറിയാന്‍ കഴിയില്ല. ഇത് ചെയ്തു കഴിയുമ്പോള്‍ രണ്ടാമത്തെ സ്റ്റേഷന്‍ ഈ ഇടപാടുകള്‍ എല്ലാം മായിച്ചുകളയും. സാധനം കൂടുതല്‍ സമയത്തേക്ക് പുറത്താണെങ്കില്‍ ആദ്യ സ്റ്റേഷന് ആ വിവരം ഹെഡ്ഓഫീസില്‍ അറിയിക്കാം. ഉപയോക്താവിന്റെ വ്യക്തി വിവരവും അപ്പോള്‍ കൈമാറാം.

ആശയവിനിമയ രേഖാസമാഹാരത്തിന് പ്രതിവിധി

ഇന്റര്‍നെറ്റ് സേവന ദാദാക്കളും ടെലിഫോണ്‍ കമ്പനികളും അവരുടെ ഉപയോക്താക്കളുടെ വിശദമായ വിവരങ്ങള്‍, ബന്ധങ്ങള്‍ (ബ്രൌസിങ്, ഫോണ്‍ വിളികള്‍ തുടങ്ങിയവ) സൂക്ഷിച്ച് വെക്കുന്നു. മൊബൈല്‍ ഫോണ്‍ വന്നതോടെ അവര്‍ ഉപയോക്താക്കളുടെ സ്ഥാനവും രേഖപ്പെടുത്തുകയാണ്. വളരെയേറെ കാലത്തേക്ക് അവര്‍ ഈ രേഖാസമാഹാരം സൂക്ഷിക്കുന്നു: AT&T യുടെ കാര്യത്തിലാണെങ്കില്‍ 30 വര്‍ഷത്തിലധികം. അടുത്തു തന്നെ അവര്‍ ഉപയോക്താക്കളുടെ ശാരീരിക പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തും. NSA മൊബൈല്‍ ഫോണ്‍ സ്ഥാനം വന്‍തോതില്‍ ശേഖരിക്കുന്നു.

വ്യവസ്ഥ ഇത്തരം രേഖാസമാഹാരങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നിരീക്ഷണമില്ലാത്ത ആശയവിനിമയം അസാദ്ധ്യമാണ്. അതുകൊണ്ട് അവ നിര്‍മ്മിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഒരു പ്രത്യേക വ്യക്തിയെ നിരീക്ഷിക്കാനുള്ള കോടതിയുടെ ഉത്തരവില്ലാതെ ISPs ഉം ഫോണ്‍ കമ്പനികളും ആ വിവരങ്ങള്‍ ദീര്‍ഘ കാലത്തേക്ക് സൂക്ഷിക്കാന്‍ പാടില്ല.

ഈ പരിഹാരം പൂര്‍ണമായും സംതൃപ്തി നല്‍കുന്നതല്ല. കാരണം വിവരങ്ങള്‍ രൂപപ്പെടുന്ന സമയത്ത് ഉടന്‍ തന്നെ അവ ശേഖരിക്കുന്നതില്‍ നിന്ന് സര്‍ക്കാരുകളെ അത് ഭൌതികമായി തടയുന്നില്ല. അതാണ് അമേരിക്ക എല്ലാ ഫോണ്‍ കമ്പനികളിലും ചെയ്യുന്നത്. നിയമം ഉപയോഗിച്ച് അത് തടയുന്നതിനെയാണ് നാം ആശ്രയിക്കേണ്ടത്. എന്നിരുന്നാലും ഇപ്പോഴത്തെ അവസ്ഥയെക്കാള്‍ നല്ലതാണ് അത്. ഇപ്പോഴത്തെ നിയമം (PAT RIOT നിയമം) അത് തടയുന്നില്ല. അത് കൂടാതെ, സര്‍ക്കാര്‍ ഇമ്മാതിരിയുള്ള രഹസ്യാന്വേഷണം തുടര്‍ന്നാല്‍ എല്ലാവരുടേയും ആ കാലത്തിന് മുമ്പുള്ള ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ലഭിക്കില്ല.

സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് നിങ്ങള്‍ക്കും നിങ്ങള്‍ മറ്റൊരു വ്യക്തിക്കും തമ്മില്‍ ഇമെയില്‍ അയക്കുന്നതിനുള്ള ഭാഗികമായ പരിഹാരം എന്നത് സര്‍ക്കാരുമായി ഒരിക്കലും സഹകരിക്കാത്ത ഇമെയില്‍ സേവന ദാദാക്കളുടെ ഇമെയില്‍ സംവിധാനം ഉപയോഗിക്കുകയാണ്. അതില്‍ നിങ്ങള്‍ encryption ഉപയോഗിക്കുകയും വേണം. എന്നിരുന്നാലും

അമേരിക്കയുടെ രഹസ്യാന്വേഷണം അദ്ദേഹത്തിന്റെ സ്ഥപനത്തെ പൂര്‍ണ്ണമായും തകര്‍ത്ത Lavabit എന്ന ഇമെയില്‍ സേവന കമ്പനിയുടെ ഉടമയായിരുന്നു Ladar Levison. അദ്ദേഹത്തിന് encryption system ത്തെക്കുറിച്ച് വളരെ പരിഷ്കൃതമായ ആശയമുണ്ട് അത് പ്രകാരം നിങ്ങളുടെ മെയില്‍ സേവനദാദാവ് നിങ്ങള്‍ ആര്‍ക്കോ ഒരു ഇമെയില്‍ അയച്ചു എന്ന് മാത്രം അറിയുകയുള്ളു. അതുപോലെ നിങ്ങളുടെ മെയില്‍ സേവനദാദാവിന്റെ ഏതോ ഒരു ഉപയോക്താവില്‍ നിന്ന് എനിക്കൊരു മെയില്‍ കിട്ടി എന്നേ എന്റെ മെയില്‍ സേവനദാദാവിന് അറിയാന്‍ കഴിയൂ. അങ്ങനെ നിങ്ങള്‍ എനിക്ക് ഒരു മെയില്‍ അയച്ചു എന്ന വിവരം കണ്ടെത്താന്‍ വളരെ വിഷമമായിരിക്കുന്നു.

എന്നാല്‍ കുറച്ച് രഹസ്യാന്വേഷണം അവശ്യമാണ്

ഒരു പ്രത്യേക കുറ്റകൃത്യം അന്വേഷിക്കാന്‍, ഒരു പ്രത്യേക കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നത് ഒക്കെ കോടതിയുടെ ഉത്തരവനുസരിച്ച് രാജ്യത്തിന് കുറ്റവാളികളെ കണ്ടെത്താന്‍ രഹസ്യാന്വേഷണം ഉപയോഗിക്കാം. പിന്നീട് ഇന്റര്‍നെറ്റ് വന്നതോടെ ഫോണ്‍ സംസാരം ടാപ്പ് ചെയ്യുന്നത് സ്വാഭാവികമായും ഇന്റര്‍നെറ്റ് കണക്ഷന്‍ ടാപ്പ് ചെയ്യുന്നതിനുള്ള അധികാരമായി മാറി. ആ അധികാരം രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാന്‍ പറ്റുന്നതാണ്. എന്നാല്‍ അത് അവശ്യവുമാണ്. ഭാഗ്യത്തിന് ഡിജിറ്റല്‍ സിസ്റ്റംസ് വന്‍തോതില്‍ വിവരങ്ങള്‍ ശേഖരിച്ചു വെക്കുന്നത് നാം തടഞ്ഞാല്‍ whistleblowers നെ കണ്ടെത്താന്‍ ഇത് സഹായിക്കില്ല.

രാഷ്ട്രം നല്‍കുന്ന പ്രത്യേക അധികാരമുള്ള പോലീസ് പോലുള്ള വ്യക്തികള്‍ സ്വകാര്യതക്കായുള്ള അവരുടെ അവകാശം ഉപേക്ഷിക്കുന്നു. അവരെ നിരീക്ഷിക്കണം. (സത്യത്തില്‍ അത് നിരന്തരം ഉപയോഗിക്കുന്നതിനാല്‍, പ്രത്യേകിച്ച് പ്രതിഷേധക്കാരേയും photographers നേയും, പോലീസിന് മിഥ്യാസാക്ഷ്യത്തിന്(perjury) അവരുടെ സ്വന്തം jargon ഉണ്ട്, “testilying”.) പോലീസ് എല്ലായിപ്പോഴും വീഡിയോ ക്യാമറകള്‍ അണിയണമെന്ന് നിയമമുള്ള കാലിഫോര്‍ണിയയിലെ ഏക നഗരത്തില്‍ അതിന്റെ ഉപയോഗം 60% താഴ്ന്നിരിക്കുന്നു എന്നാണ് കണ്ടെത്തിയത്. ACLU അതിന് അനുകൂലമാണ്.

കോര്‍പ്പറേറ്റുകള്‍ എന്നാല്‍ ജനം അല്ല, അവക്ക് മനുഷ്യാവകാശം കൊടുക്കാന്‍ പാടില്ല. പൊതുജനത്തിന്റെ സന്തുഷ്ടമായ ജീവിതത്തിന് വേണ്ടി, തങ്ങളുടെ പ്രവര്‍ത്തനങ്ങളാല്‍ അവര്‍ക്കുണ്ടായേക്കാവുന്ന രാസ, ജാവ, ആണവ, സമ്പത്തിക, കമ്പ്യൂട്ടിങ് (ഉദാ DRM), രാഷ്ട്രീയ (ഉദാ ലോബി ചെയ്യുന്നത്) അപകടങ്ങളെക്കുറിച്ച് ബിസിനസ് രംഗം അവശ്യം പ്രസിദ്ധപ്പെടുത്തണം. ഈ പ്രവര്‍ത്തനങ്ങളുടെ അപകട സാദ്ധ്യത (ഉദാ BP എണ്ണ ചോര്‍ച്ച, ഫുകുഷിമ പൊട്ടിത്തെറി, 2008 ലെ സാമ്പത്തിക തകര്‍ച്ച) ഭീകരവാദത്തിന്റെ അപകട സാദ്ധ്യതയെ ചെറുതാക്കുകയാണ് ചെയ്യുന്നത്.

എന്നിരുന്നാലും മാധ്യമപ്രവര്‍ത്തനത്തെ രഹസ്യാന്വേഷണത്തില്‍ നിന്ന് സംരക്ഷിക്കണം. ഒരു ബിസിനസിന്റെ ഭാഗമായി നടത്തുന്നതാണെങ്കില്‍ പോലും മാധ്യമപ്രവര്‍ത്തനത്തെ സംരക്ഷിക്കണം.

നമ്മുടെ നീക്കങ്ങള്‍, പ്രവര്‍ത്തികള്‍, ആശയവിനിമയം എന്നിവയില്‍ രഹസ്യാന്വേഷണം അസാദ്ധ്യമായ തരത്തില്‍ നടത്താന്‍ കഴിവ് നല്‍കുന്നതാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ. 1990കളില്‍ നാം അനുഭവിച്ചതിനേക്കാള്‍, 1980കളില്‍ Iron Curtain ന് പിറകിലായിരുന്ന ആളുകള്‍ അനുഭവിച്ചതിനേക്കാള്‍ ഒക്കെ വളരെ വലുതാണത്. ശേഖരിക്കുന്ന വിവരങ്ങള്‍ രാഷ്ട്രത്തിന്റെ ഉപയോഗിക്കുന്നതിന്റെ നിയമപരമായ പരിധി കൊണ്ടുവന്നാലും അതിന് മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.

കമ്പനികള്‍ കൂടുതല്‍ കൂടുതല്‍ രഹസ്യാന്വേഷണത്തിന് ശ്രമിക്കുകയാണ്. വ്യാപകമായ രഹസ്യാന്വേഷണത്തിനുള്ള ചില പ്രോജക്റ്റുകള്‍ ഫേസ്‌ബുക്ക് പോലുള്ള കമ്പനികളുമായി ബന്ധിച്ചിരിക്കുന്നു. ആളുകള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതില്‍ വലിയ ആഴത്തിലുള്ള ഫലങ്ങളുണ്ടാക്കാന്‍ കഴിയുന്നതാണ്. അത്തരം സാദ്ധ്യതകള്‍ ഊഹിക്കാന്‍ കഴിയാത്തതാണെങ്കിലും അവ ജനാധിപത്യത്തിലുണ്ടാക്കുന്ന നാശം ഉഹാപോഹങ്ങളല്ല. അത് ഇപ്പോഴുണ്ട്, അവ ഇന്ന് വ്യക്തമായി കാണുകയും ചെയ്യാം.

സോവ്യേറ്റ് യൂണിയന്‍, കിഴക്കന്‍ ജര്‍മ്മനി പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് മുമ്പ് രഹസ്യാന്വേഷണ കുറവ് അനുഭവിച്ചിരുന്ന നമ്മുടെ സ്വതന്ത്ര രാജ്യങ്ങള്‍ അവരേക്കാള്‍ കൂടുതല്‍ രഹസ്യാന്വേഷണം നടത്തണം എന്ന് നാം വിശ്വസിക്കാതിരിക്കുന്നെങ്കില്‍ നാം ഈ രഹസ്യാന്വേഷണ വര്‍ദ്ധനവിനെ ഇല്ലാതാക്കണം. അതിന് ജനങ്ങളെക്കുറിച്ചുള്ള ബിഗ് ഡാറ്റ ശേഖരിക്കപ്പെടുന്നതിനെ തടയണം.

— സ്രോതസ്സ് gnu.org by Richard Stallman

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )