അമേരിക്കയിലേക്ക് പോകുന്നതിന് ബഹാമാസ് മുന്നറീപ്പ് കൊടുത്തു

അമേരിക്കയിലെ പോലീസ് ആക്രമണം കാരണം അവിടേക്ക് യാത്ര പോകുന്ന തങ്ങളുടെ പൌരന്‍മാര്‍ക്ക് ബഹാമാസ് മുന്നറീപ്പ് കൊടുത്തു.

“പോലീസുകാര്‍ കറുത്തവംശജനായ വ്യക്തിയെ വെടിവെച്ച് കൊന്നതിനെ തുടര്‍ന്ന് അമേരിക്കന്‍ നഗരങ്ങളില്‍ അടുത്തിടെയുണ്ടായ അസ്വാരസ്യം Ministry of Foreign Affairs and Immigration ന്റെ ശ്രദ്ധയില്‍ പെട്ടു. അമേരിക്കയിലേക്ക് യാത്രചെയ്യുന്ന എല്ലാ ബഹാമാക്കാരേയും ഉപദേശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പോലീസുമായി ഇടപെടുമ്പോള്‍ ചെറുപ്പക്കാരായ ആളുകള്‍ അത്യധികം സൂക്ഷിക്കണം. അവരോട് എതിര്‍പ്പിനൊന്നും പോകരുത്, സഹകരിക്കുക,” എന്ന ഒരു പ്രസ്ഥാവന ബഹാമാസ് ഇറക്കി.

പോലീസിന്റെ കൈകളാല്‍ Philando Castile ന്റേയും Alton Sterling ന്റേയും ദുരന്തപരമായ മരണത്തിന് ശേഷമാണ് ഈ പ്രസ്ഥാവന വന്നത്. തോക്ക് ധാരി ഡള്ളസില്‍ 5 പോലീസുകാരേയും വെടിവെച്ച് കൊന്നു.

Bahrainഉം, United Arab Emirates ഉം സ്വന്തം പൌരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്രാ മുന്നറീപ്പ് കൊടുത്തിട്ടുണ്ട്.

— സ്രോതസ്സ് thinkprogress.org

ഒരു അഭിപ്രായം ഇടൂ