ആണവനിലയങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതിനേക്കാള്‍ ലാഭം അടച്ചുപൂട്ടുന്നതാണ്

പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ വിജയമായി രേഖപ്പെടുത്തിക്കൊണ്ട്, സംസ്ഥാനത്തിന്റെ 50 വര്‍ഷത്തെ ആണവോര്‍ജ്ജ ചരിത്രത്തിന് അന്ത്യം കുറിച്ച് കാലിഫോര്‍ണിയ ആണവ വിമുക്തമായി. പരിസ്ഥിതി സംഘടനകളുടേയും തൊഴിലാളി യൂണിയനുകളുടേയും പിന്‍തുണ കിട്ടിയ, Diablo Canyon എന്ന കാലിഫോര്‍ണിയയിലെ അവസാനത്തെ ആണവനിലയവും അടച്ചുപൂട്ടുക എന്ന ഒരു നിര്‍ദ്ദേശം സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതിവിതരണക്കമ്പനി കഴിഞ്ഞ ദിവസം അംഗീകരിച്ചു. ഈ നിര്‍ദ്ദേശ പ്രകാരം വിദ്യുതി വിതരണ കമ്പനി Pacific Gas and Electric, ആണവനിലയത്തിന്റെ ലൈസന്‍സ് പുതുക്കില്ല. ്തിന് പകരം സൌരോര്‍ജ്ജം, പവനോര്‍ജ്ജം, മറ്റ് സ്രോതസ്സുകള്‍ 2025 ഓടെ സ്വീകരിക്കും.

കാലിഫോര്‍ണിയ സംസ്ഥാനം സാമ്പത്തികമായി ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ’50കളില്‍ ആണവോര്‍ജ്ജം സ്വീകരിച്ച് ആദ്യത്തെ സംസ്ഥാനവും. 1985 ല്‍ പ്രവര്‍ത്തനം ആരംഭിച്ച Diablo Canyon തുടക്കം മുതലേ പ്രശ്നക്കാരനാണ്. ഭൂമികുലുക്കമുള്ള സ്ഥലത്തെ അതിന്റെ സ്ഥാനവും സുരക്ഷാ കാരണങ്ങളാലും വര്‍ഷങ്ങളായി ആണവവിരുദ്ധ പ്രവര്‍ത്തകര്‍ നിലയം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. Friends of the Earth, Coalition of California Utility Employees, Alliance for Nuclear Responsibility തുടങ്ങിയ പരിസ്ഥിതി, തൊഴിലാളിയൂണിയന്‍ സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിലയം അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം എടുത്തത്.

Damon Moglen സംസാരിക്കുന്നു:

ഇത് ചരിത്രപരമായ കരാറാണ്. കാലിഫോര്‍ണിയയിലെ ആണവോര്‍ജ്ജത്തിന്റെ അന്ത്യമാണ് ഇത്. അതിന് പകരം പുനരുത്പാദിതോര്‍ജ്ജവും ഊര്‍ജ്ജ ദക്ഷതയും സ്വീകരിക്കും. ഇത് കാലിഫോര്‍ണിയക്ക് വേണ്ടി മാത്രമുള്ള പദ്ധതിയല്ല, അമേരിക്കക്ക് മൊത്തത്തിലുള്ളതാണ്. പിന്നെ ലോകത്തിനു മൊത്തവും. കാലാവസ്ഥാ മാറ്റത്തെ ചെറുക്കാന്‍ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം ഉയര്‍ത്തുകയും ഫോസില്‍ ഇന്ധന, ആണവോര്‍ജ്ജ നിലയങ്ങള്‍ അടച്ചുപൂട്ടുകയും വേണം. ഈ വൈദ്യുതി വിതരണ കമ്പനിയും, യൂണിയനും, പരിസ്ഥിതി സംഘടനകളും ഒരു ഒത്തുതീര്‍പ്പില്‍ എത്തിച്ചേര്‍ന്നു എന്നത് വലിയൊരു കാര്യമാണ്. പരസ്രം നമ്മള്‍ ദശാബ്ദങ്ങളായി തമ്മിലടിക്കുകയായിരുന്നു. ഇതാ ഇപ്പോള്‍ ഒരു കരാറിലെത്തിച്ചേര്‍ന്നിരിക്കുന്നു. പ്രവര്‍ത്തിപ്പിക്കുന്നതിനെക്കാള്‍ ആണവനിലയങ്ങള്‍ അടച്ചിടുന്നതാണ് ലാഭകരം എന്ന് ഇതുവഴി തിരിച്ചറിഞ്ഞിരിക്കുന്നു. ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിനെക്കാള്‍ ചിലവ് കുറവ് പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കുന്നതാണ്.

റിയാക്റ്ററുകളോ നിലയങ്ങളോ അടച്ചുപൂട്ടുമ്പോള്‍ പ്രാദേശിക സമൂഹത്തിലെ തൊഴിലാളികളോട് മോശമായാണ് പരിഗണിക്കാറുള്ളത്. എന്നാല്‍ ഇവിടെ ധാരാളം പണം ലഭ്യമായതിനാല്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കാനാകും എന്ന് കമ്പനിയായ Pacific Gas and Electric ഉം തൊഴിലാളിയൂണിനുകളും സമ്മതിച്ചു. Diablo Canyon അടച്ചുപൂട്ടപ്പെടുമ്പോള്‍ അത് വലിയൊരു ആണവമാലിന്യ കൂമ്പാരമായി മാറുകയാണുണ്ടാകുന്നത്. അവിടെ ആയിരക്കണക്കിന് ടണ്‍ ആണവവികിരണമുള്ള മാലിന്യങ്ങളുണ്ട്. സുരക്ഷിതത്തോടെ, സംരക്ഷണത്തോടെ വളരെ അപകടകരമായ ഈ പദാര്‍ത്ഥങ്ങള്‍ പരിസ്ഥിതിയില്‍ നിന്നും നീക്കം ചെയ്യാന്‍ എങ്ങനെ ജോലിചെയ്യണമെന്ന് നമുക്ക് തൊഴിലാളികളെ അറിയിക്കണം. ദശലക്ഷക്കണക്കിന് വരുന്ന വലിയ തുക അവരുടെ പരിശീലനത്തിനും, നിലയം ഇല്ലാതാകുന്നതുവഴിയുണ്ടാകുന്ന വലിയൊരു ആഘാതം അനുഭവിക്കേണ്ടിവരുന്ന ആ സമൂഹത്തിലും ചിലവാക്കാം. San Luis Obispo യിലെ നികുതിയുടെ അടിത്തറ തന്നെ ഈ നിലയമാണ്. ആ നയം കാരണം യൂണിയനുകളെ ചര്‍ച്ചകളില്‍ സഹകരിക്കുന്നതിലെത്തിച്ചു. ഹരിത തൊഴിലുകളിലേക്കുള്ള മാറ്റത്തിന്റെ വലിയ സാദ്ധ്യതയാണ് ഇതെന്ന് യൂണിയനുകള്‍ തിരിച്ചറിഞ്ഞു.

– ലോകത്തെ ആറമത്തെ സമ്പദ്‌വ്യവസ്ഥയായ കാലിഫോര്‍ണിയ ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്നില്ല എന്നതിന്റെ പ്രാധാന്യം.

Friends of the Earth നെ സംബന്ധിച്ചടത്തോളം അത് വളരെ മനോഹരമായ ഒരു നിമിഷമാണ്. 1969 ല്‍ David Brower തുടങ്ങിയ ഈ സംഘടന Diablo Canyon നിലയത്തിനെതിരെ സമരം ചെയ്യാനായി തുടങ്ങിയതാണ്. 45 വര്‍ഷങ്ങള്‍ക്ക് ശേഷം നാം ഈ നിലയത്തിന്റെ അന്ത്യം കാണുന്നു. അതിനേക്കാളേറെ നിലയത്തിന് പകരമായി പുനരുത്പാദിതോര്‍ജ്ജവും ഊര്‍ജ്ജദക്ഷതയുമാണ് വരുന്നത് എന്നത് സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന പോലെയാണ്. കാലിഫോര്‍ണിയയിലെ ആളുകള്‍ക്ക് വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ്.

ലോകത്തെ ആറാമത്തെ വലിയ സമ്പദ്‍വ്യവസ്ഥ ആണവോര്‍ജ്ജം വേണ്ടെന്ന് പറയുന്നത്, ആണവോര്‍ജ്ജത്തിന് പകരം സുരക്ഷിതവും, ശുദ്ധവും, ചിലവ് കുറഞ്ഞതുമായ പുനരുത്പാദിതോര്‍ജ്ജം സ്വീകരിക്കുന്നത് ശക്തമായ ഒരു സന്ദേശമാണ്. ആണവോര്‍ജ്ജം ഭാവിക്ക് വേണ്ടി എന്തെങ്കിലും പങ്ക് വഹിക്കുമെന്ന വിവരക്കേടിന് അന്ത്യം കുറിക്കുകയാണ് അത്. base load plants എന്ന് വിളിക്കപ്പെടുന്ന ഈ പഴയ നിലയങ്ങള്‍ സത്യത്തില്‍ അമേരിക്കയിലും ലോകം മൊത്തവും പുനരുത്പാദിതോര്‍ജ്ജത്തിന്റെ വളര്‍ച്ചയെ തടയുകയാണ് ചെയ്യുന്നത്. കാരണം ആണവോര്‍ജ്ജം ദിവസം മുഴുവനും 24 മണിക്കൂറും കിട്ടുന്നു. അതിന് flexibility ഇല്ല. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭാവി ഊര്‍ജ്ജ രംഗത്തിന് വേണ്ടത് flexibility ഉം demand response ഉം ആണ്. ആണവനിലയം അടച്ചുപൂട്ടുകയാണ് ചിലവ് കുറക്കാനുള്ള വഴി എന്ന് ഈ നിലയം കാണിച്ചുതരുന്നു. അതിന് പകരം ചിലവ് കുറഞ്ഞ, ശുദ്ധവും സുരക്ഷിതവുമായ പുനരുത്പാദിതോര്‍ജ്ജവും ഊര്‍ജ്ജ ദക്ഷതയും സ്വീകരിക്കാം. കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള പദ്ധതിയാണ് അത്.

2030ഓടെ പുനരുത്പാദിതോര്‍ജ്ജ രംഗത്തു നിന്ന് 50% ഊര്‍ജ്ജം കണ്ടെത്തുക എന്ന സംസ്ഥാനത്തിന്റെ ആവശ്യത്തെ ഗവര്‍ണര്‍ Jerry Brown നയിക്കുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ നയമായി ഗവര്‍ണര്‍ നല്‍കിയ കടപ്പാടാണത്. ഈ കരാര്‍ പ്രകാരം Diablo Canyon അടച്ചുപൂട്ടി പകരം പുനരുത്പാദിതോര്‍ജ്ജം സ്വീകരിക്കുന്നത് വഴി 2030 ഓടെ 55% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജ രംഗത്തുനിന്ന് സ്വീകരിക്കും എന്നാണ് Pacific Gas and Electric നല്‍കുന്ന കടപ്പാട്. ആണവനിലയത്തെ അടച്ചുപൂട്ടി പുനരുത്പാദിതോര്‍ജ്ജം വന്‍തോതില്‍ ഉത്പാദിപ്പിച്ച് കാലാവസ്ഥാമാറ്റത്തെ നേരിടുന്നതിന്റെ പുതിയ ഹരിത നാഴികക്കല്ലാണ് കാലിഫോര്‍ണിയ സ്ഥാപിക്കുന്നത്.

ധാരാളം ആളുകള്‍ ദശാബ്ദങ്ങളോളം Diablo Canyon അടച്ചുപൂട്ടാനായി ശ്രമിച്ചിരുന്നു. പരിസ്ഥിതിയെ സംരക്ഷികയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഞങ്ങളെല്ലാരും തുടര്‍ന്നും പ്രവര്‍ത്തികും. ഈ കരാര്‍ Friends of the Earth ന്റേയും മറ്റ് പ്രവര്‍കരുടേയും പ്രവര്‍ത്തനങ്ങളെ തടയുന്നതല്ല ഈ കരാര്‍ എന്ന് അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നമ്മളും പരിസ്ഥിതിയും സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള സമരങ്ങള്‍ ഈ സംഘടനകള്‍ തുടരും. എന്നാല്‍ Diablo യുടെ അവസാനം എന്നത് കാലിഫോര്‍ണിയയിലെ ആണവോര്‍ജ്ജത്തിന്റെ അവസാനമാണ്.
_____________

Damon Moglen
senior strategic adviser for Friends of the Earth. He was one of the group’s lead negotiators for closing down the Diablo Canyon nuclear plant.

— സ്രോതസ്സ് democracynow.org

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )