മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍

നെല്‍സണ്‍ മണ്ടേല, അങ് സാങ് സൂചി, എന്തിന് പാട്രൈസ് ലുമുമ്പ തുടങ്ങിയവരോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന റ്വാണ്ടയിലെ രാഷ്ട്രീയ തടവുകാരിയാണ് Victoire Ingabire. ആഫ്രിക്കന്‍ രാജ്യങ്ങളായ റ്വാണ്ട, കോംഗോ യിലെ Great Lakes Region ലെ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ അധികാര സംവിധാനത്തോടുള്ള അവരുടെ വെല്ലുവിളി കാരണമാണ് അത്. റ്വാണ്ടയുടെ പ്രസിഡന്റായ പോള്‍ കങ്ഗാമേയുടെ ഏകാധിപത്യ ഭരണത്തിനെതിരായ ജനങ്ങളുടെ നേതാവായ ശേഷം അവര്‍ അയാള്‍ക്കെതിരായി 2010 ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. എന്നാല്‍ അവരെ വീട്ട് തടങ്കലില്‍ പാര്‍പ്പിക്കുകയും 15 വര്‍ഷത്തെ തടവ് ശിക്ഷ കൊടുക്കുകയുമാണ് ചെയ്തത്. ഈ ആഴ്ച ടാന്‍സാനിയയിലെ Arusha ല്‍ പ്രവര്‍ത്തിക്കുന്ന African Court of Human and People’s Rights അവരുടെ അപ്പീല്‍ കേള്‍ക്കാന്‍ തയ്യാറായി.

— സ്രോതസ്സ് anngarrison.com By Ann Garrison.

ഒരു അഭിപ്രായം ഇടൂ