260 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ മുറിവേല്‍ക്കുകയും ചെയ്യപ്പെട്ട, 7,500 ല്‍ അധികം പേര്‍ ജയിലിലാകുകയും ചെയ്ത പരാജയപ്പെട്ട അട്ടിമറി നടന്നതിന് ശേഷം വിക്കീലീക്സ് തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാവുന്നു. “തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള ഒരു ലക്ഷത്തിലധികം വരുന്ന രേഖകള്‍ ഞങ്ങള്‍ പുറത്തുവിട്ടതിന് ശേഷമുണ്ടാകാന്‍ പോകുന്ന അടിപിടി കാണാന്‍ തയ്യാറായിക്കോളൂ,” എന്ന് വിക്കീലീക്സ് പറഞ്ഞു.
ആദ്യത്തെ കൂട്ടത്തില്‍ തുര്‍ക്കി ഭാഷയിലുള്ള 300 ഇമെയിലുകളും 5 ലക്ഷം രേഖകളും ഉണ്ടാവും. ഈ രേഖകളുടെ പ്രസിദ്ധപ്പെടുത്തല്‍ തുര്‍ക്കി സര്‍ക്കാര്‍ സെന്‍സര്‍ ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും സര്‍ക്കാരിന്റെ ആ ശ്രമത്തെ മറികടക്കാനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കണമെന്ന് തുര്‍ക്കിയിലെ ജനങ്ങളോട് സംഘം ആവശ്യപ്പെട്ടു.
“സെന്‍സര്‍ഷിപ്പിനെ മറികടക്കാനുള്ള TorBrowser, uTorrent പോലുള്ള സംവിധാനങ്ങളുമായി തുര്‍ക്കിയിലെ ജനം തയ്യാറായിരിക്കുക. മറ്റുള്ളവര്‍ ആ സെന്‍സര്‍ഷിപ്പിനെ മറികടക്കാന്‍ തുര്‍ക്കിയിലെ ജനങ്ങളെ സഹായിക്കണം,” വിക്കീലീക്സ് പറയുന്നു.
— സ്രോതസ്സ് reuters.com, today.ng