ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ല്‍ തൊഴിലാളി സമരങ്ങളുടെ എണ്ണവും വലിപ്പവും ആദ്യമായി വര്‍ദ്ധിച്ചു

അമേരിക്കയിലെ വ്യവസായിക അസ്വാരസ്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചു എന്ന് Bureau of Labor Statistics പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

12 “വലിയ പണിമുടക്ക്” ആണ് BLS കണ്ടത്. കഴിഞ്ഞ വര്‍ഷം അത് 11 ആയിരുന്നു. സമരങ്ങളില്‍ 47,000 തൊഴിലാളികള്‍ പങ്കെടുത്തു. മുമ്പത്തെ വര്‍ഷത്തേക്കാള്‍ 13,000 അധികമാണ് അത്.

2011 ന് ശേഷം ആദ്യമായാണ് വലിയ പണിമുടക്ക് അമേരിക്കയില്‍ വര്‍ദ്ധിച്ചത്. അതുപോലെ 2012 ന് ശേഷം ആദ്യമായാണ് സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചത്.

മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തര്‍ക്കം കാരണം നഷ്ടപ്പെട്ട തൊഴില്‍ ദിനം 400% ആണ് വര്‍ദ്ധിച്ച്ത. 2015 ല്‍ സമരവും lockouts ഉ​ കാരണം 740,000 തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടു. 2014 ല്‍ അത് 200,000 ആയിരുന്നു.

United Steelworkers Union (USW) ഉള്‍പ്പെട്ട രണ്ട് പ്രശ്നങ്ങളാലാണ് തൊഴില്‍ദിനം നഷ്ടപ്പെടുന്നത് വര്‍ദ്ധിച്ചത്. Shell Oil ന് എതിരെ USW നടത്തിയ സമരം നാല് മാസം നീണ്ടുനിന്നു. അതിനാല്‍ 322,100 പ്രവര്‍ത്തി ദിനങ്ങള്‍ ഇല്ലാതെയായി. USW ഉം പിറ്റ്സ്‌ബര്‍ഗ്ഗിലെ ഉരുക്ക് കമ്പനിയായ Allegheny Technologies മായുള്ള തര്‍ക്കത്തില്‍ 206,800 പ്രവര്‍ത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടു. അത് ആഗസ്റ്റില്‍ തുടങ്ങിയതാണ്, ഇതുവരെ പരിഹരിക്കപ്പെട്ടില്ല.

തൊഴിലാളികള്‍ തുടങ്ങുന്ന സമരങ്ങളും മുതലാളിമാര്‍ തുടങ്ങുന്ന lockouts ഉം ആണ് തൊഴില്‍ ദിനം ഇല്ലാതാവുന്നതിന്റെ പ്രധാന കാരണം എന്ന് BLS പറയുന്നു. ഒരു ഷിഫ്റ്റെങ്കിലും ദൈര്‍ഘ്യമുണ്ടെങ്കില്‍ മാത്രമേ Labor Department ന്റെ statistical വിഭാഗം അത് കണക്കില്‍ പെടുത്തുന്നുള്ളു.

1947 മുതലാണ് BLS ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. 1952 ല്‍ ആണ് തൊഴില്‍തടസം ഏറ്റവും അധികം വര്‍ദ്ധിച്ചത്. അന്ന് 470 വ്യാവസായിക തര്‍ക്കങ്ങളില്‍ 27 ലക്ഷം തൊഴിലാളികള്‍ പങ്കെടുത്തു. 2015 ലെ ജനസംഖ്യയുടെ പകുതി മാത്രമായിരുന്നു അന്ന് അമേരിക്കയുടെ ജനസംഖ്യ.

— സ്രോതസ്സ് districtsentinel.com

ഒരു അഭിപ്രായം ഇടൂ