ഇന്‍ഡോനേഷ്യയിലെ പ്രസിഡന്റ് യുദ്ധക്കുറ്റവാളിയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരുന്നു എന്ന് വാര്‍ത്ത

യുദ്ധക്കുറ്റവാളിയായ General Wiranto യെ ഇന്‍ഡോനേഷ്യയുടെ പ്രതിരോധ തലവനായി രാജ്യത്തിന്റെ പ്രസിഡന്റ് Joko Widodo (Jokowi) നിയമിക്കാന്‍ പോകുന്നു എന്ന് ഒരു വാര്‍ത്ത വന്നു. 1999 ല്‍ കൈയ്യേറിയ കിഴക്കന്‍ തിമോറില്‍ കൂട്ടക്കൊല, ബലാല്‍ക്കാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയതിന് UN ന്റെ പ്രോസിക്യൂട്ടര്‍ General Wiranto യെ കുറ്റാരോപണ നടത്തിയിരുന്നു. Wiranto യുടെ സൈന്യം കന്യാസ്ത്രീകളെ ഉള്‍പ്പടെ ബലാല്‍സംഗം ചെയ്യുകയും, പൌരന്‍മാരുടെ കൂട്ടക്കൊല നടത്തുകയും ചെയ്തെങ്കിലും അയാള്‍ 17 വര്‍ഷമായി അറസ്റ്റില്‍ നിന്ന് ഒഴുവാക്കപ്പെട്ടു. ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അയാള്‍ ഇനി ഇന്‍ഡോനേഷ്യയുടെ വലിയ സുരക്ഷാ സേനയുടെ തലവനായി ചുമതലയേള്‍ക്കും.

— സ്രോതസ്സ് allannairn.org

സിനിമ: ഒരു രാജ്യത്തിന്റെ മരണം

ഒരു അഭിപ്രായം ഇടൂ