ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ $480 കോടി ഡോളറിന് വാങ്ങുന്നു എന്ന് 39,000 തൊഴിലാളികളുടെ 45-ദിവസത്തെ സമരത്തെ വഞ്ചിച്ചുകൊണ്ട് വെരിസണ്‍(Verizon) പ്രഖ്യാപിച്ചു. യാഹുവിന്റെ restricted stock വാങ്ങാനായി വീണ്ടും ഒരു $110 കോടി ഡോളര്‍ വെരിസണ്‍ കൊടുക്കും. ഫെഡറല്‍ നിയന്ത്രണ അധികാരികളുടെ അംഗീകരാരം ഈ കരാറിന് വേണം. കഴിഞ്ഞ വര്‍ഷം $440 കോടി ഡോളറിന് ഓണ്‍ലൈന്‍ സേവന ദാദാക്കളായ AOL നെ വെരിസണ്‍ വാങ്ങിയിരുന്നു. യൂഹുവിനെ ഇനി AOL മായി കൂട്ടിച്ചേര്‍ക്കും. അങ്ങനെ അത് ഗൂഗിളിനും ഫേസ്ബുക്കിനും ശേഷം മൂന്നാമത്തെ ഇന്റര്‍നെറ്റ് കമ്പനി എന്ന സ്ഥാനത്തെത്തും. കരാറിന്റെ അടിസ്ഥാനത്തില്‍ യാഹുവിന്റെ CEO ആയ Marissa Mayerക്ക് $5.5 കോടി ഡോളറിന്റെ severance package ലഭിക്കും. തങ്ങളുടെ ശമ്പളത്തിന് കുറവ് വരുത്തുകയും അതേ സമയം ശതകോടികള്‍ യാഹുവിന് നല്‍കുന്നതില്‍ വെരിസണിന്റെ തൊഴിലാളികളും മുമ്പത്തെ തൊഴിലാളികളും ഈ കരാറിനെതിരെ രോഷം പ്രകടിപ്പിച്ചു.
— സ്രോതസ്സ് wsws.org
കണ്ടില്ലേ, ലോകം മൊത്തം മുതലാളിമാര്‍ സംഘം ചേരുകയാണ്, ഒപ്പം നമ്മളേ തമ്മിലടിപ്പിക്കുകയും ചെയ്യുന്നു.