എല്ലാവരും മോശമായ കാര്യം എന്ന് പറയുന്ന ഭക്ഷ്യ അവശിഷ്ടങ്ങളെന്നത് ഏറ്റവും എളുപ്പമുള്ള പരിസ്ഥിതി പ്രശ്നമാണ്. ഒന്നുമില്ലെങ്കില്‍ അത് പണം നഷ്ടപ്പെടുത്തതല്ലേ. ഇത്തിരി മിച്ചം പിടിക്കാന്‍ അത് വീട്ടുകാരാണ് താല്‍പ്പര്യം കാണിക്കാതിരിക്കുക. ഒരു വ്യത്യാസമുണ്ടാക്കുന്നതില്‍ ഒരു നല്ല രംഗവുമാണ് അത്. കാരണം ധാരാളം ഗുണമാണ് ആ നഷ്ടം ഇല്ലാതാക്കിയാല്‍ നമുക്ക് ലഭിക്കുക. ഭൂമി, ജലം എന്നിവയുടം മെച്ചപ്പെട്ട ഉപയോഗം, ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഉദ്‌വമനങ്ങള്‍ കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ ഭക്ഷ്യ അവശിഷ്ടങ്ങള്‍ കുറച്ചാല്‍ നമുക്ക് കിട്ടും.
വലിയ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ നികത്തല്‍ഭൂമിയില്‍(landfill) കിടന്ന് ജീര്‍ണ്ണിക്കുമ്പോള്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന വാതകങ്ങളാണ് പുറത്തുവരുന്നത്. കഴിക്കാതെ വലിച്ചെറിയപ്പെട്ട ആഹാരത്തിന് വേണ്ടി ചിലവാക്കിയ ഉദ്‌വമനവും അതിന്റെ പിറകിലുണ്ട്. അതില്‍ കന്നുകാലികളില്‍ നിന്നുള്ള ഉദ്‌വമനം, ഫാമുകളില്‍ ഉപയോഗിച്ച് ഊര്‍ജ്ജവും രാസവളങ്ങളും, ആഹാരത്തിന് മേല്‍ നടത്തിയ പ്രക്രിയകള്‍ക്കും അത് കടത്താനും ഉപയോഗിച്ച ഊര്‍ജ്ജം. ആഹാരം സൂക്ഷിക്കാനുപയോഗിച്ച ഊര്‍ജ്ജം തുടങ്ങിയവ ഉള്‍പ്പെടുന്നു. ആഹാരം സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഊര്‍ജ്ജവും അതിനൊപ്പം അത് പാകം ചെയ്യാനായി ഉപയോഗിക്കുന്ന ഊര്‍ജ്ജവും ഉദ്‌വമന കണക്കില്‍ ഉള്‍പ്പെടുന്നു. എല്ലാം കൂടെ 4.4 ഗിഗാ ടണ്‍ ഉദ്‌വമനമാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. അത് മൊത്തം CO2 ഉദ്‌വമനത്തിന്റെ 8% വരും.
ഭക്ഷ്യ അവശിഷ്ടങ്ങളെക്കുറിച്ചൊരു സംരംഭം Champions 12.3 എന്ന ഒരു സംരംഭം ബിസിനസുകാരും സര്‍ക്കാരും കൂടിച്ചേര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യ അവശിഷ്ടങ്ങള്‍ 2030 ഓടെ പകുതിയാക്കാനായി ഐക്യരാഷ്ട്രസഭ തുടങ്ങിയ UN Sustainable Development Goal 12.3 പരിപാടിയില്‍ നിന്നാണ് ഈ പേരുണ്ടായിരിക്കുന്നത്. ആഹാര അവശിഷ്ടങ്ങളെ നാം എങ്ങനെ കണക്കാക്കുന്നു എന്നത് പഠിക്കാനും നയങ്ങള്‍ രൂപീകരിക്കാനുമായി കഴിഞ്ഞ വര്‍ഷം മറ്റൊരു സംഘം Food Loss and Food Waste Protocol എന്നൊരു പരിപാടിയും തുടങ്ങിയിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ പ്രശ്നത്തെ മനസിലാക്കുന്നതിന് അത് സഹായിക്കും.
ഇന്ന് ലോകത്ത് ഉത്പാദിപ്പിക്കുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് കഴിക്കാതെ ചവറാക്കുന്നതാണ്. വികസിത രാജ്യങ്ങളില്‍ ആഹാരം ചവറാക്കുന്നു, വികസ്വരരാജ്യങ്ങളില്‍ ആഹാരം നഷ്ടം സംഭവിക്കുന്നു. എന്തായാലും കൂടുതല്‍ ദക്ഷതയുള്ള ആഹാരവ്യവസ്ഥ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
— സ്രോതസ്സ് makewealthhistory.org