തെക്കന്‍ കൊറിയക്കാര്‍ 12 ആം ദിവസവും അമേരിക്കയുടെ പുതിയ സൈനിക താവളത്തിനെതിരെ സമരം ചെയ്യുന്നു

അമേരിക്കന്‍ മിസൈല്‍ സിസ്റ്റം സ്ഥാപിക്കുന്നതിനെതിരെ തുടര്‍ച്ചയായി 12 ആം ദിവസവും തെക്കന്‍ കൊറിയക്കാര്‍ പ്രതിഷേധിക്കുന്നു. രണ്ട് ആഴ്ചമുമ്പ് ആണ് തെക്കന്‍ സിയോളിലെ (Seoul) Seongju വില്‍ മിസൈല്‍ താവളം സ്ഥാപിക്കുന്നു എന്ന വാര്‍ത്ത വന്നത്. അന്ന് മുതല്‍ എല്ലാ ദിവസവും പ്രദേശവാസികള്‍ പ്രതിഷേധം പ്രകടപിക്കുകയാണ്. വടക്കന്‍ കൊറിയയുടെ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് THAAD മിസൈല്‍ സിസ്റ്റം വേണമെന്ന് തെക്കന്‍ കൊറിയ പറയുന്നു. മിസൈലിനോടൊപ്പം അമേരിക്കന്‍ സൈനികരേയും വിന്യസിക്കും.

പ്രതിഷേധക്കാരി, “Seongju ല്‍ THAAD സിസ്റ്റം സ്ഥാപിക്കുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യവും അതിനോടൊപ്പമുണ്ടാകും. അമേരിക്കന്‍ സൈന്യം മറ്റ് രാജ്യങ്ങളിലുണ്ടാക്കുന്ന വിവാദങ്ങളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. പെണ്‍കുട്ടികളുടെ അമ്മ എന്ന നിലയില്‍ എനിക്ക് വലിയ വിഷമമുണ്ട്. ഞാന്‍ THAAD നെ ശക്തമായി എതിര്‍ക്കുന്നു.”

മിസൈല്‍ സിസ്റ്റം സ്ഥാപിക്കുകയാണെങ്കില്‍ അത് “ആവര്‍ത്തിക്കാനാവാത്ത പ്രത്യാഘാതങ്ങള്‍” ഉണ്ടാക്കുമെന്ന് റഷ്യ മുന്നറീപ്പ് നല്‍കി. ഈ മിസൈല്‍ വ്യവസ്ഥ കൊറിയന്‍ മുനമ്പിലെ സ്ഥിരത തകര്‍ക്കും എന്ന് ചൈനയും പറഞ്ഞു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ