ഇറ്റലിക്കാരനായ സാമൂഹ്യപ്രവര്‍ത്തകനെ ഡ്രോണ്‍ ആക്രമണത്തില്‍ കൊന്നതിന് അമേരിക്ക കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കുന്നു

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ വെച്ച് CIA ആളില്ലാവിമാനമുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ Giovanni Lo Porto എന്ന ഇറ്റലിക്കാരനായ aid worker കൊല്ലപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബവുമായി അമേരിക്കയിലെ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തി. അമേരിക്ക തുക രഹസ്യമായി വെച്ചുകൊണ്ട് നഷ്ടപരിഹാരം കൊടുത്തുവെന്ന് കുടംബത്തിന്റെ വക്കീല്‍ The Intercept നോട് പറഞ്ഞു. Giovanni Lo Porto ഉം അമേരിക്കന്‍ സര്‍ക്കാര്‍ കരാറുകാരനായ Warren Weinstein ഉം കൊലചെയ്യപ്പെട്ട ആ ആക്രമണത്തെ പ്രസിഡന്റ് ഒബാമ തുറന്ന് സമ്മതിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിട്ട് ഒരു വര്‍ഷമായി. നൂറുകണക്കിന് മണിക്കൂറുകളുടെ രഹസ്യാന്വേഷണം നടത്തിയിട്ടും ബന്ധികളവിടെയുണ്ടായിരുന്നുവെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നു എന്ന് ഒബാമ പറഞ്ഞു.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ