ഡമോക്രാറ്റുകളേയും റിപ്പബ്ലിക്കന്‍മാരേയും നിയന്ത്രിക്കുന്നത് ബാങ്കുകളും, എണ്ണ ഭീമന്‍മാരും, ഇന്‍ഷുറന്‍സ് കമ്പനികളും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരുമാണ് എന്ന് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡോ. ജില്‍ സ്റ്റെയ്ന്‍ പറഞ്ഞു. എന്നാല്‍ ഗ്രീന്‍ പാര്‍ട്ടി കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം വാങ്ങുന്നില്ല. പ്രശ്നങ്ങളെ നേരിടാനുള്ള ശരിക്കുള്ള സ്വാതന്ത്ര്യം അതിനാല്‍ അവര്‍ക്കുണ്ട്.
സൈന്യത്തിനായി അമേരിക്ക ട്രില്യണ്‍ കണക്കിന് ഡോളറാണ് ചിലവാക്കുന്നത്. ആ ബഡ്ജറ്റ് പകുതിയായി വെട്ടിക്കുറച്ചാല്‍ സൌജന്യ വിദ്യാഭ്യാസത്തിനും, ആരോഗ്യ സംരക്ഷണത്തിനും, മറ്റ് രാജ്യങ്ങളുമായി ഒത്ത് ചേര്‍ന്ന് കാലാവസ്ഥാ മാറ്റ പ്രശ്നത്തിനും പരിഹാരം കാണാനുള്ള പണം ലഭിക്കും.
— സ്രോതസ്സ് rt.com