അമേരിക്കന്‍ കമാന്‍ഡര്‍ സ്റ്റാന്‍ലി മക്‌ക്രിസ്റ്റലിന്റെ (Stanley McChrystal) counter-insurgency “black-ops” പരിപാടി, രാഷ്ട്രീയ ഉന്‍മൂലനം ‘വേഗത്തിലാക്കാനും’ ഇറാഖിന്റെ “പുനര്‍നിര്‍മ്മാണം” എന്ന് വിളിക്കുന്ന പദ്ധതിക്ക് വേണ്ടിയും ദയയില്ലാത്ത അക്രമം അഴിച്ചുവിട്ടു എന്ന് British SAS ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
“Latin American-style death squads” ഉള്‍പ്പടെ അത് പറയാനായി ചില്‍കൊട്ട്(Chilcot) തെരഞ്ഞെടുത്ത ഭാഷയാണ് ശ്രദ്ധിക്കേണ്ടത്. സ്വാഭാവികമായും 1980 കാലത്ത് മദ്ധ്യ അമേരിക്കയില്‍ അമേരിക്കന്‍ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുകയായിരുന്നു എന്ന് അര്‍ത്ഥമാക്കുകയാണ് അത്. ആ പ്രദേശങ്ങളിലെ അമേരിക്കയുടെ ഇടപെടലുകളുടെ ദീര്‍ഘകാലത്തെ വൃത്തികെട്ട ചരിത്രം പൊതുജനങ്ങളും ധൈഷണികരും മുമ്പ് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്ന എന്നാല്‍ അമേരിക്ക തുറന്ന് സമ്മതിക്കാത്ത കാര്യമാണ് ഇപ്പോള്‍ ചില്‍കൊട്ട് റിപ്പോര്‍ട്ടില്‍ നേരിട്ടല്ലാതെ പറയുന്നത്.
— സ്രോതസ്സ് 21stcenturywire.com