മുമ്പത്തെ Secretary of State ആയിരുന്ന ഹെന്‍റി കിസിങ്ഗറും 1976 – 1983 കാലത്ത് അര്‍ന്റീന ഭരിച്ച സൈനിക ഏകാധിപത്യവും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് അമേരിക്കയിലെ State Department പുതിയതായി പുറത്തുവിട്ട (declassified) രേഖകള്‍. കൂട്ടക്കൊലകള്‍ ഇല്ലാതാക്കാനുള്ള State Department ന്റെ ശ്രമത്തെ കിസ്സിങ്ഗര്‍ തടസപ്പെടുത്തി. “ഭീകരവാദി ശക്തികളെ ഇല്ലായ്മ ചെയ്യുന്നതില്‍ അര്‍ജന്റീനയിലെ സര്‍ക്കാര്‍ നല്ല ജോലിയാണ് ചെയ്തിരിക്കുന്നത്” എന്നും അയാള്‍ പുകഴ്ത്തി. junta നേതാവായ ജനറല്‍ Jorge Videla ന്റെ സ്വന്തം അതിഥിയായി 1978 ലെ World Cup ന് എത്തിയപ്പോഴാണ് അയാള്‍ അങ്ങനെ പറഞ്ഞത്. 30,000 പേരെ ഇല്ലായ്മ ചെയ്യുന്നതിന് ഉത്തരവാദിയാണ് Jorge Videla.
— സ്രോതസ്സ് democracynow.org