മൂന്ന് ലക്ഷമാളുകളുള്ള നഗരമാണ് വടക്ക് പടിഞ്ഞാറന്‍ Castilla y León പ്രദേശത്തിന്റെ തലസ്ഥാനമായ Valladolid. കഴിഞ്ഞ ആഴ്ച അവര്‍ ശക്തമായ ഒരു നീക്കം നടത്തി. ജലവിതരണത്തെ പൊതു നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു എന്ന് പ്രാദേശിക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Aguas de Valladolid ന്റെ സ്വകാര്യവല്‍ക്കരണത്തിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം. Aguas de Valladolid ഇപ്പോള്‍ AGBAR-Suez ന്റെ ഭാഗമാണ്. 2017 ജൂലൈയില്‍ ആ കരാര്‍ കാലാവധി കഴിയും.
സര്‍ക്കാര്‍ ഏറ്റെടുക്കലിന്റെ കാരണം പരിചിതമാണ്: infrastructure ല്‍ നിക്ഷേപം കുറയുന്നു, ഉയര്‍ന്ന നിരക്ക്, പ്രധാനപ്പെട്ട വിഭവത്തിന്റെ ജനാധിപത്യപരമായ നിയന്ത്രണം ഇല്ലാതിരിക്കല്‍ തുടങ്ങി ധാരാളം കാരണങ്ങള്‍. ഇതുപോലുള്ള കാരണങ്ങളാല്‍ ലോകം മൊത്തം 200 ല്‍ അധികം നഗരങ്ങള്‍ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ ജല സംവിധാനങ്ങള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലേക്ക് മാറ്റുകയുണ്ടായി.
— സ്രോതസ്സ് foodandwatereurope.org