9,000 പേര്‍ മരിച്ച കോളറ പകര്‍ച്ചവ്യാധിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഹെയ്തിക്കാര്‍ കൊണ്ടുവന്ന കേസില്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ഐക്യരാഷ്ട്ര സഭക്ക് കുറ്റവിമുക്തി കൊടുത്തു. 2010 ല്‍ നടന്ന ഭൂമികുലുക്കത്തില്‍ സഹായിക്കാനായി എത്തിയ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന കാണിച്ച ശ്രദ്ധക്കുറവ് കാരണമാണ് കോളറ ഹെയ്തിയിലെത്തിയത്. 1946 ലെ കരാര്‍ പ്രകാരം സഭക്ക് കുറ്റവിമുക്തയുണ്ടെന്ന് അവര്‍ വാദിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് ആദ്യമായി സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ പകര്‍ച്ചവ്യാധിയില്‍ ഐക്യരാഷ്ട്ര സഭക്ക് പങ്കുള്ള കാര്യം തുറന്ന് സമ്മതിച്ചത്.
— സ്രോതസ്സ് democracynow.org