Computer Related Inventions നെക്കുറിച്ച് Controller General of Patents, Designs and Trademarks ഫെബ്രുവരി 19, 2016 ന് പരിഷ്കരിച്ച് Guidelines പ്രസിദ്ധപ്പെടുത്തി. 1970 ലെ പേറ്റന്റ് നിയമത്തിന് അനുസൃതമാണ് ഇപ്പോഴത്തെ Guidelines.
2002 ല്‍ ഒരു amendment പേറ്റന്റ് നിയമത്തിന്റെ സെക്ഷന്‍ 3(k) ല്‍ കൊണ്ടുവന്നിരുന്നു. അത് mathematical methods, business methods, computer programmes, algorithms എന്നിവയെ പേറ്റന്റില്‍ നിന്ന് ഒഴുവാക്കി. 2004 ലും 2005 ലും സോഫ്റ്റ്‌വെയറിനെ പേറ്റന്റ് ചെയ്യാനുള്ള ശ്രമം നടന്നെങ്കിലും ജനപ്രതിനിധി സഭ അത് തള്ളിക്കളയുകയാണുണ്ടായത്.
2015 ഓഗസ്റ്റ് 21 ന് പേറ്റന്റ് ഓഫീസ് Guidelines പ്രസിദ്ധപ്പെടുത്തിയരുന്നു. statutory provisions ന് എതിരാണ് ആ Guidelines. അത് സോഫ്റ്റ്‌വെയര്‍ രംഗത്തെ പേറ്റന്റുകളുടെ ഒരു പേമാരിക്ക് കാരണമാകും. SFLC.in, iSPIRT (Indian Software Product Industry Round Table), Knowledge Commons എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, academicians, start-ups തുടങ്ങിയവര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും, മന്ത്രിക്കും, പേറ്റന്റ് ഓഫീസിനും ഈ Guidelines പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു സംയുക്ത കത്തെഴുതി.
സര്‍ക്കാരും പേറ്റന്റ് ഓഫീസും വേഗം തന്നെ അതിന് മറുപടി നല്‍കുകയുണ്ടായി. 2015 ഒക്റ്റോബര്‍ 21 ന് നടന്ന ഒരു യോഗത്തില്‍ SFLC.in ന്റേയും Knowledge Commons ന്റേയും വീക്ഷണങ്ങള്‍ ശ്രദ്ധിച്ച Controller ഡിസംബര്‍ 14 ന് ഒരു പുതിയ ഉത്തരവിറക്കി. guidelines ല്‍ അത് ചാഞ്ചല്യം കൊണ്ടുവന്നു. അതിന് ശേഷം Controller മുംബൈയില്‍ ജനുവരി 19, 2016 ന് ഒരു പൊതു കൂടിയാലോചന വെച്ചു.
2015 guidelines സോഫ്റ്റ്‌വെയര്‍ രംഗത്തേക്കുള്ള പേറ്റന്റുവല്‍ക്കരണത്തിന് കാരണമാകുകയും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് വിഷമങ്ങളുണ്ടാക്കുകയും ചെയ്യുമായിരുന്നു. “സോഫ്റ്റ്‌വെയര്‍ രംഗത്തെ പേറ്റന്റുവല്‍ക്കരണത്തിന്റെ സാദ്ധ്യത നിയമനിര്‍മ്മാണം വഴി ചുരുക്കിയത് സോഫ്റ്റ്‌വെയര്‍ വിദഗ്ദ്ധര്‍ക്കും വ്യവസായത്തിനും, പേറ്റന്റ് കൂട്ടം കൈവശം വെച്ചിരിക്കുന്ന കമ്പനികളുടെ അടിച്ചമര്‍ത്തലില്ലാതെ തങ്ങള്‍ക്ക് കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള അവസരങ്ങളൊരുക്കി. ഞങ്ങളുടെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും കേള്‍ക്കാന്‍ തയ്യാറായതിനും ചങ്ങലയില്ലാതെ കണ്ടുപിടുത്തം നടത്താനുള്ള നമ്മുടെ പ്രോഗ്രാമര്‍മാരുടേയും സ്ഥാപനങ്ങളുടേയും സ്വാതന്ത്ര്യം സംരക്ഷിക്കാനും തയ്യാറായതിന് സര്‍ക്കാരിനോടും പേറ്റന്റ് ഓഫീസിനോടും ഞങ്ങള്‍ക്ക് നന്ദിയുണ്ട്,” എന്ന് SFLC.in ന്റെ counsel ആയ പ്രശാന്ത് സുഗതന്‍ പറയുന്നു.
SFLC.in ന്റെ Executive Director ഉം ISPIRT ലെ Software Patent Group വിദഗ്ദ്ധയുമായ മിഷി ചൌധരി പറഞ്ഞു.
“മുമ്പ് Net Neutralityയുടെ കാര്യത്തിലും ഇപ്പോള്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റിന്റെ കാര്യത്തിലും ഈ സര്‍ക്കാര്‍ കണ്ടുപിടുത്ത സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നു എന്നും കണ്ടുപിടുത്തം നടത്താനുള്ള സ്വാതന്ത്ര്യത്തെ തടയുന്ന ഒന്നിനേയും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് എടുത്തിരിക്കുന്നത്. അത് തുടരും എന്ന് ഞങ്ങള്‍ കരുതുന്നു. അസാധാരണ പേറ്റന്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്ന് സര്‍ക്കാരും പേറ്റന്റ് ഓഫീസുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
CRI പേറ്റന്റുവര്‍ക്കരിനാവുമോ ഇല്ലയോ എന്ന് കണ്ടെത്താനായി SFLC.in കൊണ്ടുവന്ന മൂന്ന് പരീക്ഷള്‍ പേറ്റന്റ് ഓഫീസ് അംഗീകരിച്ചു:
(1)openly construe the claim and identify the actual contribution;
(2)സംഭാവന ഗണിതസിദ്ധാന്തമോ, ബിസിനസ് രീതിയോ, അള്‍ഗോരിഥമോ ആണെങ്കില്‍ അവകാശവാദം തള്ളിക്കളയുക
(3)സംഭാവന കമ്പ്യൂട്ടര്‍ പ്രോഗ്രാം രംഗത്താണെങ്കില്‍ അത് പേറ്റന്റ് ചെയ്യാന്‍ തക്ക ഒരു പ്രത്യേക പുതിയ hardware ഓ മറ്റെന്തെങ്കിലും കാര്യങ്ങളോ ഉള്‍പ്പെട്ടതോ ആണെന്ന് പരിശോധിക്കുക. കമ്പ്യൂട്ടര്‍ പ്രോഗ്രാം മാത്രമായി അങ്ങനെ പേറ്റന്റ് ചെയ്യാന്‍ പറ്റില്ല. അങ്ങനെയുള്ള അവകാശത്തെ തള്ളിക്കളയുക. കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉം hardware ഉം ഉള്‍പ്പെട്ടതാണെങ്കില്‍ പേറ്റന്റ് ചെയ്യാന്‍ പറ്റിയതാണോ എന്ന് പരിശോധിക്കാനുള്ള അടുത്ത നടപടികളിലേക്ക് കടക്കുക.
ഇത്തരത്തിലെ ഒരു പരീക്ഷ സോഫ്റ്റ്‌വെയര്‍ രംഗത്ത് പേറ്റന്റിനായുള്ള അപേക്ഷ തള്ളിക്കളയുകയും പുതിയ തരം hardware ഭാഗങ്ങളോടൊപ്പമുള്ള സോഫ്റ്റ്‌വെയറിന് മാത്രം പേറ്റന്റ് സംരക്ഷണം നല്‍കുകയും ചെയ്യും.
— സ്രോതസ്സ് legallyindia.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.